മനാമ: വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷനൽ കൗൺസിൽ വാർഷിക പൊതുയോഗം ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കോശി സാമുവേൽ അധ്യക്ഷത വഹിച്ചു.
കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, കൃഷി മന്ത്രി, പി. പ്രസാദ് എന്നിവരും ഓൺലൈനിൽ യോഗത്തിൽ അതിഥികളായി. ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണൻ പിള്ള, മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി എന്നിവരും പങ്കെടുത്തു.
അതിഥികൾക്ക് പ്രസിഡൻറ് കോശി സാമുവേൽ ഉപഹാരം നൽകി. ഡബ്ല്യു.എം.എഫ് ഗ്ലോബൽ കോഒാഡിനേറ്റർ ഡോ. ജെ. രത്നകുമാർ, ഗ്ലോബൽ സെക്രട്ടറി പൗലോസ് തേപ്പാല, മിഡിൽ ഇൗസ്റ്റ് കോഒാഡിനേറ്റർ ടോം ജേക്കബ്, ബഹ്റൈൻ നാഷനൽ കൗൺസിൽ വൈസ് പ്രസിഡൻറ് ഡോ. ഷബാന ഫൈസൽ, ട്രഷറർ അലിൻ ജോഷി, വിമൻസ് ഫോറം പ്രതിനിധി മിനി റോയ്, ജോ. സെക്രട്ടറി സുമേഷ് മാത്തൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് സാലി സ്വാഗതവും ഇവൻറ് കോഒാഡിനേറ്റർ പ്രതീഷ് തോമസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.