മനാമ: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാർ ജീവനക്കാർക്ക് നടപ്പാക്കിയ വീട്ടിലിരുന്ന് ജോലി സംബന്ധിച്ച് സിവിൽ സർവിസ് ബ്യൂറോ ഉത്തരവിറക്കി. ജൂൺ 10 വരെ 70 ശതമാനം ജീവനക്കാർക്കാണ് വീട്ടിലിരുന്ന് ജോലി സമ്പ്രദായം ഏർപ്പെടുത്തിയത്. എന്നാൽ, ആരോഗ്യം, ഇലക്ട്രിസിറ്റി, വെള്ളം, വ്യോമയാന മേഖല, ശുചീകരണം തുടങ്ങിയ അവശ്യ സർവിസുകളെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സർക്കാർ ജീവനക്കാർക്കും സർക്കാർ സ്ഥാപനങ്ങളിലെ കരാർ ജീവനക്കാർക്കും ആഴ്ച തോറും റാപിഡ് ആൻറിജൻ ടെസ്റ്റ് നടത്തണം. പരിശോധന സമയം മുതൽ 48 മണിക്കൂറിനുള്ളിലെ നെഗറ്റിവ് പി.സി.ആർ സർട്ടിഫിക്കറ്റുള്ളവർക്ക് ഇതിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് റാപിഡ് ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കുന്നതിന് സ്ഥാപനങ്ങൾ സിവിൽ സർവിസ് ബ്യൂറോയുമായി സഹകരിച്ച് പ്രവർത്തിക്കണം. ജീവനക്കാർ ആഴ്ച തോറും റാപിഡ് ടെസ്റ്റ് നടത്തുന്നുണ്ടെന്ന് ഹ്യൂമൻ റിസോഴ്സ് ഡയറക്ടറേറ്റുകൾ ഉറപ്പു വരുത്തണം. പരിശോധനയിൽ പോസിറ്റിവ് ആയാൽ മേലധികാരിയെ വിവരം അറിയിച്ച് ആരോഗ്യ മന്ത്രാലയം നൽകിയിട്ടുള്ള മുൻകരുതൽ നിർദേശങ്ങൾ പാലിക്കണം.
സർക്കാർ സ്ഥാപനങ്ങൾ ഒാരോ ആഴ്ചയുടെയും അവസാനം ജീവനക്കാരുടെ പേരും റാപിഡ് ടെസ്റ്റിെൻറ ഫലവും അടങ്ങുന്ന റിപ്പോർട്ട് സിവിൽ സർവിസ് ബ്യൂറോക്ക് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.