മനാമ: ബഹ്റൈൻ യുവാക്കളെ സമൂഹത്തിന്റെ ചാലക ശക്തിയാക്കി മാറ്റുമെന്ന് യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി.
നാസർ സെന്റർ ഫോർ വൊക്കേഷനൽ റിഹാബിലിറ്റേഷൻ ആൻഡ് ട്രെയിനിങ് ബോർഡ് ഓഫ് ട്രസ്റ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ബഹ്റൈൻ വ്യവസായിക മേഖലയിൽ പുതിയ സംരംഭകർക്ക് പിന്തുണയും സഹായവും നൽകി അവരുടെ മത്സരാത്മകശേഷി വർധിപ്പിക്കുകയും അതുവഴി മേഖലയിലും അന്താരാഷ്ട്ര തലത്തിലും അവരെ ശ്രദ്ധാകേന്ദ്രമാക്കാൻ സാധിക്കുമെന്നും അദ്ദേഹം ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.
വരുംകാല സാഹചര്യങ്ങളെ നേരിടാനും അന്താരാഷ്ട്ര തലത്തിൽ വ്യവസായിക മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാനും അവരെ പ്രാപ്തരാക്കും.
കഴിഞ്ഞ മാസങ്ങളിൽ കരസ്ഥമാക്കിയ നേട്ടങ്ങൾ അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇ-ഗവൺമെന്റ് മികവ് അവാർഡിൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ് വിഭാഗത്തിൽ മികവ് ലഭിക്കാൻ സാധിച്ചതും ഇതിൽ എടുത്തുപറയേണ്ടതാണ്.
ദുബൈയിൽ സംഘടിപ്പിച്ച ജിറ്റെക്സ് ഗ്ലോബൽ എക്സിബിഷനിലെ പങ്കാളിത്തവും ശ്രദ്ധേയമായിരുന്നുവെന്ന് വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.