മനാമ: ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷനൽ ഡിസ്ട്രിക്ട് 20യുടെ അധീനതയിൽ ശ്രീജാസ് വിസ്ഡം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് ഉദ്ഘാടനം ചെയ്തു. ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷനൽ ഡിസ്ട്രിക്ട് 20 ഡയറക്ടർ ഡിസ്റ്റിംഗ്യുഷ്ഡ് ടോസ്റ്റ്മാസ്റ്റർ യാസർ അൽ ഖഷർ, ഡിസ്ട്രിക്ട് 20 പ്രോഗ്രാം ക്വാളിറ്റി ഡയറക്ടർ ഡിസ്റ്റിംഗ്യുഷ്ഡ് ടോസ്റ്റ്മാസ്റ്റർ ഖാലിദ് ജലാൽ എന്നിവർ ഉൾപ്പെടെ ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷനലിന്റെ വിവിധ പ്രതിനിധികൾ പങ്കെടുത്തു.
ചാർട്ടർ പ്രസിഡന്റ് ടോസ്റ്റ് മാസ്റ്റർ ദേവിക കുന്നുമ്മയുടെ നേതൃത്വത്തിലാണ് ക്ലബ് പ്രവർത്തിക്കുന്നത്. മറ്റ് ഭാരവാഹികൾ: ശ്രീജ സുമംഗല, സുരേഷ് ലക്ഷ്മണൻ, ജിജു എ.ടി, സജീദ ഷെയ്ക്, മോസി ബുദ്ദിൻ ഷാ ഖാദരി, രശ്മി പ്രശാന്ത് നായർ. ടോസ്റ്റ്മാസ്റ്റർ മുഹമ്മദ് മുനീറിന്റെ നേതൃത്വത്തിലുള്ള ഏരിയ 3യുടെയും ഡിസ്റ്റിംഗ്യുഷ്ഡ് ടോസ്റ്റ് മാസ്റ്റർ അഹമ്മദ് റിസ് വിയുടെ നേതൃത്വത്തിൽ ഡിവിഷൻ സിയുടെയും കീഴിലാണ് ശ്രീജാസ് വിസ്ഡം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രവർത്തിക്കുന്നത്.
ടോസ്റ്റ് മാസ്റ്റർ ശ്രീജ സുമംഗലയും ടോസ്റ്റ് മാസ്റ്റർ മറം അൽ അറാദിയുമാണ് സ്പോൺസർമാർ. ടോസ്റ്റ് മാസ്റ്റർ മുഹമ്മദ് മുനീർ, ടോസ്റ്റ് മാസ്റ്റർ നജ്ല ഹമീദ് എന്നിവരാണ് മെന്റർമാർ. ശ്രീജാസ് വിസ്ഡം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് മീറ്റിങ്ങുകൾ എല്ലാ മാസവും ഒന്നും മൂന്നും തിങ്കളാഴ്ചകളിൽ വൈകീട്ട് 07:30 മുതൽ 09:30 വരെ അദ്ലിയയിലെ ശ്രീജാസ് വിസ്ഡം എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് - 36788183 എന്ന നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.