മനാമ: അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും വ്യക്തിത്വ വികസനത്തിനും പ്രസംഗ കലയിലെ കഴിവുകൾ പരിപോഷിപ്പിക്കാനും വാഗ്മിയും എഴുത്തുകാരനുമായ സുകുമാർ അഴീക്കോട് ഉദ്ഘാടനം ചെയ്ത എസ്.എൻ.സി.എസ് പ്രസംഗക്കളരിയുടെ 100 അധ്യായങ്ങൾ പൂർത്തിയാക്കിയതിെൻറ ആഘോഷവും ശിൽപശാലയും എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഹാളിൽ നടന്നു. ചെയർമാൻ ജയകുമാർ ശ്രീധരൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര പ്രസംഗകലയിൽ സമയത്തിെൻറ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു. 'പ്രവാസ ലോകത്ത് മലയാള ഭാഷയുടെ വളർച്ച' എന്ന വിഷയത്തിൽ സ്പീക്കേഴ്സ് ഫോറം അംഗം സാബു പാല പദ്ധതി അവതരിപ്പിച്ചു.
ബി.കെ.എസ് കൾചറൽ സെക്രട്ടറി ഫിറോസ് തിരുവത്ര, എസ്.എൻ.സി.എസ് വൈസ് ചെയർമാൻ പവിത്രൻ പൂക്കോട്ടി, സ്പീക്കേഴ്സ് ഫോറം പ്രസിഡൻറ് വിശ്വനാഥൻ, കൺവീനർ ജയചന്ദ്രൻ, സെക്രട്ടറി ജയേഷ് വി.കെ, കോഒാഡിനേറ്റർ ഷൈജു കൂരൻ എന്നിവർ സംസാരിച്ചു. നൂറാം അധ്യായത്തിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സ്പീേക്കഴ്സ് ഫോറം എക്സിക്യൂട്ടിവ് അംഗങ്ങൾക്ക് മെമേൻറോയും നൽകി. സുരേഖ ജീമോൻ പരിപാടികൾ നിയന്ത്രിച്ചു. എസ്.എൻ.സി.എസ് ജനറൽ സെക്രട്ടറി സുനിഷ് സുശീലൻ സ്വാഗതവും സ്പീക്കേഴ്സ് ഫോറം പ്രോഗ്രാം കൺവീനർ സഖിൽ വി. നടേശൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.