മനാമ: വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷനൽ കൗൺസിൽ വനിത വിഭാഗത്തിെന്റ ആഭിമുഖ്യത്തിൽ വനിത ദിനാഘോഷം സംഘടിപ്പിച്ചു.
അൽ ബുർഹാമ മോണോ ലോഞ്ച് ആന്‍ഡ് റസ്റ്റാറന്റിൽ നടന്ന ആഘോഷപരിപാടിയിൽ പാർലമെന്റ് അംഗം ഡോ. മസൂമ ഹസൻ എ. റഹീം മുഖ്യാതിഥി ആയിരുന്നു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ഡബ്ല്യു.എം.എഫ് ബഹ്റൈൻ പ്രസിഡന്റ് കോശി സാമുവേൽ അധ്യക്ഷതവഹിച്ചു. ബഹ്റൈൻ നാഷനൽ കൗൺസിൽ ജനറൽ സെക്രട്ടറി മുഹമ്മദ് സാലി, ട്രഷറർ അലിൻ ജോഷി, ഇവന്റ് കോഓഡിനേറ്റർ പ്രതീഷ് തോമസ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഡോ. ഷബാന ഫൈസൽ സ്വാഗതം പറഞ്ഞു. വനിത വിഭാഗം ഹെഡ് മിനി മാത്യു നന്ദിയും പറഞ്ഞു. അംഗങ്ങളുടെ കലാപരിപാടികളുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.