മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിൻസ് ദേശീയ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ലൈറ്റ് ഓഫ് കൈന്ഡ്നെസുമായി ചേര്‍ന്ന് സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പിലും ആഘോഷപരിപാടികളിലും നിരവധി പേര് പങ്കെടുത്തു.
പ്രസിഡന്റ് എഫ്.എം ഫൈസലിന്റെ അധ്യക്ഷതയില്‍ ചേർന്ന ദേശീയദിനാഘോഷ യോഗം സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, ലൈറ്റ് ഓഫ് കൈന്‍ഡ്നെസ് സാരഥി സെയ്ദ് ഹനീഫ് എന്നിവര്‍ നിയന്ത്രിച്ചു. ജർമന്‍ സ്വദേശി കെയ് മെയ്ത്തിന്‍ യോഗം ഉദ്ഘാടനം ചെയ്തു.
നൈജീരിയന്‍ സ്വദേശി ആദം ഇബ്രാഹിം, ബഹ്റൈന്‍ സ്വദേശി അബ്ബാസ് റാഷിദ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്മാന് എബ്രഹാം ജോണ്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് ട്രഷറര്‍ മോനി ഒടികണ്ടത്തില്‍, യു.പി.പി കോഓഡിനേറ്റര്‍ ശ്രീധര്‍ തേറമ്പില്‍, ബിയോണ് പ്രതിനിധി ടോബി മാത്യു, ഡബ്ല്യു.എം.സി വനിത വിഭാഗം പ്രസിഡന്റ് സന്ധ്യ രാജേഷ്, കോഴിക്കോട് ജില്ല അസോസിയേഷന് പ്രസിഡന്റ് ജോണി താമരശ്ശേരി, യു.പി.പി ഭാരവാഹി ബിജു ജോർജ്, ലൈറ്റ് ഓഫ് കൈന്‍ഡ്നെസ് പ്രതിനിധി ആലി ഹാജി എന്നിവര്‍ സംസാരിച്ചു.
അൽ ഹിലാല്‍ സല്‍മാബാദ് ബ്രാഞ്ച് ഹെഡ് ഫൈസല്‍ ഖാന് ഉപഹാരം സമ്മാനിച്ചു. സെയ്ദ് ഹനീഫ് സ്വാഗതവും കാത്തു സച്ചിന് ദേവ് നന്ദിയും പറഞ്ഞു.വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളായ തോമസ് ഫിലിപ്പ്, മണിക്കുട്ടന്, ദീപ ദിലീപ് എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.