മനാമ: യൂത്ത് ഇന്ത്യ എഫ്.സി സംഘടിപ്പിച്ച യൂത്ത് കപ്പ് ടൂർണമെന്റിൽ സ്റ്റാർസ് എഫ്.സിയെ പരാജയപ്പെടുത്തി അറാദ് എഫ്.സി (3-1) ജേതാക്കളായി. വിജയികൾക്ക് യൂത്ത് ഇന്ത്യ പ്രസിഡന്റ് വി.കെ. അനീസ്, ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സെക്രട്ടറി യൂനുസ് രാജ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. കെ.എഫ്.എയിൽ രജിസ്റ്റർ ചെയ്ത 32 അമച്വർ ടീമുകളെ പങ്കെടുപ്പിച്ചാണ് നാലു ദിവസം നീണ്ട ടൂർണമെന്റ് സംഘടിപ്പിച്ചത്. അറാദ് എഫ്.സിയുടെ അജു ടൂർണമെന്റിലെ മികച്ച കളിക്കാരനായും അഫ്സൽ മികച്ച ഗോൾകീപ്പറായും ജില്‍ഷാദ് ടോപ് ഗോൾ സ്കോററായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഡിഫൻഡറായി സ്റ്റാർസ് എഫ്.സിയുടെ ആദിൽ തെരഞ്ഞെടുക്കപ്പെട്ടു. അറായീക് മലബാർ എഫ്.സി ടീം ഫെയർപ്ലേ അവാർഡ് നേടി.
പ്രവാസി വെൽഫെയർ ബഹ്റൈൻ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ, സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി, മുസ്തഫ പടവ്, കേരള ഫുട്ബാൾ അസോസിയേഷൻ റഫറി ഷിഹാസ് ബിന്‍ അബ്ദു സമദ് തുടങ്ങിയവർ അതിഥികളായെത്തി.
വൈ.ഐ.എഫ്.സി പ്രസിഡന്റ് അജ്മൽ, സെക്രട്ടറി ഇജാസ്, മാനേജർ സിറാജ് കിഴുപ്പിള്ളിക്കര, വൈസ് പ്രസിഡന്റ് സവാദ്, സ്പോർട്സ് വിങ് കൺവീനര്‍ അഹദ്, ടീം കോഓഡിനേറ്റർ സിറാജ് വെണ്ണാറോഡി, സലീൽ, റാഷിഖ്, ഹരീഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.