മനാമ: ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എക്സ്പാറ്റ് ഫുട്ബാൾ ക്ലബായ 'യുവ കേരള' നടത്തിവരാറുള്ള 'യുവ കപ്പ് സീസൺ ഏഴി'ന് അരങ്ങുണരുന്നു. കേരള ഫുട്ബാൾ അസോസിയേഷെൻറ കീഴിൽ ഡിസംബർ 9,10 തീയതികളിൽ നടക്കുന്ന ടൂർണമെൻറിൽ 16 ടീമുകൾ സെമി പ്രഫഷനൽ വിഭാഗത്തിൽ മത്സരിക്കും. ബഹ്റൈൻ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷെൻറ (ബിഫ) കീഴിൽ ഡിസംബർ 16 മുതൽ18 വരെ നടക്കുന്ന മത്സരത്തിൽ 12 ടീമുകൾ പ്രഫഷനൽ വിഭാഗത്തിലും പങ്കെടുക്കും. ഹൂറയിലെ അൽ തീൽ സ്റ്റേഡിയത്തിലാണ് ഇത്തവണത്തെ യുവ കപ്പ് അരങ്ങേറുന്നത്. ബഹ്റൈനിലെ മികച്ച കളിക്കാരെ ഉൾപ്പെടുത്തി 28ഓളം ടീമുകൾ ഏറ്റുമുട്ടുമെന്ന് സംഘാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.