കൊറോണ ജാഗ്രതയിൽ ഗൾഫ്​ രാജ്യങ്ങൾ

റിയാദ്​: ലോകത്തിലെ ഏതു ഭാഗത്തുനിന്നുമുള്ള ഉംറ തീർഥാടകർക്കും മക്കയിലും മദീനയിലും പൂർണമായും വിലക്കേർപ്പെടു ത്തി. ഉംറ വിസ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ അനുവദിക്കില്ല. ജി.സി.സി രാജ്യങ്ങൾക്കും തീർഥാടനത്തിന്​ വിലക്ക്​ ഏ ർപ്പെടുത്തിയിട്ടുണ്ട്​.

ദിനംപ്രതി ലക്ഷകണക്കിന്​ ആളുകളാണ്​ ഈ തീർഥാടന കേന്ദ്രങ്ങളിലേക്ക്​ എത്തിച്ചേരുന് നത്​. കഴിഞ്ഞവർഷം മാത്രം 70ലക്ഷം പേരാണ്​ ഇവിടേക്ക്​ എത്തിയത്​. ഈ വർഷം അതിലധികം ആളുകൾ എത്തിച്ചേരുമെന്നായിരുന്നു കണക്കുകൂട്ടൽ.

സൗദി അറേബ്യയിൽ ഇതുവരെ കോവിഡ്​ -19 റിപ്പോർട്ട്​ ചെയ്​തിട്ടി​ല്ലെന്ന്​ ആരോഗ്യ മന്ത്രാലയം അ റിയിച്ചു. ​ അതേസമയം കുവൈത്ത്​, ബഹ്​റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ കൊറോണ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ നിരീക്ഷണം ശ ക്തമാക്കി. സൗദി അറേബ്യയുമായി കരയിലൂടെ അതിർത്തി പങ്കിടുന്ന ​കുവൈത്തിലും ഒമാനിലു​ം പാലംവഴി അതിർത്തി പങ്കിടുന് ന ബഹ്​റൈനിലും കൊറോണ സ്​ഥിരീകരിച്ചിരുന്നു​.

സൗദിയിലെ ജനങ്ങൾ ബഹ്​റൈനുമായി ദിവസവു​ം വിവിധ ആവശ്യങ്ങൾക്കാ യി ബന്ധപ്പെടുന്നതിനെ തുടർന്ന്​ ബഹ്​റൈൻ അതിർത്തിയിലും നിരീക്ഷണം ശക്തമാക്കി. കുവൈത്തിൽ ഒരു സൗദി പൗരന്​ കൊറോണ ബാധ സ്​ഥിരീകരിച്ചതായി റി​േപ്പാർട്ട്​ ചെയ്​തിരുന്നു. കുവൈത്തിൽ നാലു പൗരന്മാർക്കായിരുന്നു ആദ്യം കൊറോണ സ്​ഥിരീകരിച്ചിരുന്നത്​. ഇതിലൊന്ന്​​ സൗദി പൗരനായിരുന്നു. ഇറാനിൽ നിന്നെത്തിയവർക്കാണ്​ വൈറസ്​ ബാധ കണ്ടെത്തിയത്​.

സൗദി അറേബ്യയിൽ കൊറോണ സ്​ഥിരീകരിച്ചി​ട്ടില്ല. എന്നാൽ തങ്ങളുടെ ഒരു പൗരന്​ കൊറോണ കുവൈത്തിൽവെച്ച്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. അസുഖം ഭേദമായതിന്​ ശേഷമേ സൗദിയിലേക്ക്​ കൊണ്ടുവരൂ. അതുവരെ കു​ൈവത്തിൽ ചികിത്സ തുടരുമെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം നിരന്തരം കുവൈത്ത്​ ആരാഗ്യമന്ത്രാലയവുമായി സൗദി ബന്ധപ്പെടുകയും ചികിത്സ ഉറപ്പാക്കാൻ ആവശ്യമായവ ചെയ്യുമെന്നു​ം ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കുവൈത്തിലെ അൽകഫ്​ജിയിൽ കുവൈത്തും സൗദി അറേബ്യയും പങ്കാളികളായ എണ്ണ ശുദ്ധീകരണ സ്​ഥാപനത്തിൻെറ പ്രവർത്തനം നിർത്തിവെച്ചു. ഇതിൻെറ ഓഫിസ്​ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. കുവൈത്തിലെയും മറ്റു രാജ്യങ്ങളിലെയും 1500 ഓളം ആളുകൾ ദിനംപ്രതിയെത്തി ഇവിടെ ജോലി ചെയ്യുന്നുണ്ട്​. ഇവിടത്തെ ഭൂരിഭാഗംപേരും ജോലി ചെയ്യുന്നത്​ കൊറോണ ബാധ കൂടുതൽ കണ്ടെത്തിയ ഫർവാനിയ പോലുള്ള സ്​ഥലങ്ങളിലാണ്​.

അയൽ രാജ്യങ്ങളിൽ കൊറോണ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ കര, വ്യോമ, തുറമുഖ അതിർത്തികളിലെല്ലാം കർശന പരിശോധനയും നിരീക്ഷണവും ഏർപ്പെടുത്തി. സൗദി അറേബ്യയെ ബഹ്​റൈനുമായി ബന്ധിപ്പിക്കുന്ന കിങ്​ഫഹദ്​ കടൽപ്പാലത്തിലും നിരീക്ഷണവും നിയന്ത്രണവും ശക്തമാക്കി.

ഒ​മാ​നി​ലെ നോ​വ​ൽ കൊ​റോ​ണ വൈ​​​റ​സ് (കോ​വി​​ഡ്-19) രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ആ​റാ​യി ഉ​യ​ർ​ന്ന​തോ​ടെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​തി​ജാ​ഗ്ര​ത​യി​ൽ. ഇ​റാ​നി​ൽ​നി​ന്ന്​ തി​രി​കെ​യെ​ത്തി​യ​വ​ർ വീ​ടു​ക​ളി​ൽ​ത്ത​ന്നെ തു​ട​ര​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യം വെ​ള്ളി​യാ​ഴ്​​ച പു​റ​ത്തി​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി ഒ​മ്പ​തി​നു​​ശേ​ഷം ഇ​റാ​നി​ൽ​നി​ന്ന്​ തി​രി​കെ​െ​യ​ത്തി​യ​വ​രാ​ണ്​ വീ​ടു​ക​ളി​ൽ തു​ട​രേ​ണ്ട​ത്.

രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ പ​ര​സ​മ്പ​ർ​ക്ക​മി​ല്ലാ​തെ (ക്വാ​റ​ൈ​ൻ​റ​ൻ) തു​ട​രു​ന്ന​തി​​​െൻറ ഭാ​ഗ​മാ​ണി​ത്. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​​​െൻറ നി​ർ​ദേ​ശ​ങ്ങ​ൾ ഇ​തി​നാ​യി പാ​ലി​ക്ക​ണം. മ​ന്ത്രാ​ല​യ​ത്തി​​​െൻറ കാ​ൾ സ​​െൻറ​ർ ന​മ്പ​റാ​യ 24441999ൽ ​വി​ളി​ക്കു​ക​യോ തൊ​ട്ട​ടു​ത്ത ആ​രോ​ഗ്യ​സ്​​ഥാ​പ​ന​ത്തി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്​​താ​ൽ ഇ​തി​ന്​ വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ക്കും. ഇ​റാ​നി​ൽ​നി​ന്ന്​ തി​രി​കെ​യെ​ത്തി​യ​വ​രാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച ആ​റു​പേ​രു​മെ​ന്ന​തി​നാ​ലാ​ണ്​ മ​ന്ത്രാ​ല​യ​ത്തി​​​െൻറ പ്ര​ത്യേ​ക നി​ർ​ദേ​ശം.

ലോ​ക​ത്ത് ഭ​യം​വി​ത​ച്ച് പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന നോ​വ​ൽ കൊ​റോ​ണ വൈ​റ​സി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഇ​മാ​മു​മാ​ർ വെ​ള്ളി​യാ​ഴ്ച പ്ര​സം​ഗ​ത്തി​ൽ ഉ​പ​ദേ​ശി​ച്ചു. ത​നി​ക്ക് രോ​ഗം​വ​രു​ന്ന​ത് ത​ട​യു​ന്ന​തോ​ടൊ​പ്പം മ​റ്റു​ള്ള​വ​ർ​ക്ക് പ​ട​രു​ന്ന​തു​കൂ​ടി ത​ട​യ​ണ​മെ​ന്നാ​ണ് ഇ​മാ​മു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. ത​നി​ക്കി​ഷ്​​ട​മി​ല്ലാ​ത്ത​ത് മ​റ്റു​ള്ള​വ​ർ​ക്കു​വേ​ണ്ടി ഇ​ഷ്​​ട​പ്പെ​ട​രു​തെ​ന്ന ന​ബി​വ​ച​ന​മാ​ണ് ഇ​മാ​മു​മാ​ർ ഉ​ദ്ധ​രി​ച്ച​ത്.

കോ​വി​ഡ്​ വൈ​റ​സ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​മാ​നി പൗ​ര​ന്മാ​ർ​ക്ക്​ യു.​എ.​ഇ​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന​തി​ന്​ നി​ബ​ന്ധ​ന ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. യു.​എ.​ഇ​യി​ലേ​ക്ക്​ വ​രു​ന്ന​വ​ർ പ്ര​വേ​ശ​ന​ത്തി​ന്​ ജി.​സി.​സി പൗ​ര​ന്മാ​ർ​ക്കു​ള്ള ദേ​ശീ​യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്​ പ​ക​രം ഇ​നി പാ​സ്​​പോ​ർ​ട്ട്​ ആ​ണ്​ ന​ൽ​കേ​ണ്ട​ത്. വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. അ​ബൂ​ദ​ബി ഫെ​ഡ​റ​ൽ അ​തോ​റി​റ്റി​യു​ടേതാ​ണ്​ തീ​രു​മാ​നം. യു.​എ.​ഇ​യി​ലേ​ക്ക്​ എ​ത്തു​ന്ന​വ​ർ ഏ​തൊ​ക്കെ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു​വെ​ന്നു​മു​ള്ള വി​വ​രം മ​ന​സ്സി​ലാ​ക്കു​ന്ന​തി​നാ​യാ​ണ്​ പാ​സ്​​പോ​ർ​ട്ട്​ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Tags:    
News Summary - kovid 19 saudi oman gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.