ജുബൈൽ: കോയമ്പത്തൂർ സ്വദേശി സുരേന്ദ്രൻ പളനിസ്വാമി (63) ആണ് മരിച്ചത്. പളനിസ്വാമിയുടെയും നഞ്ചമ്മാളിെൻറയും മകനാണ്. അടുത്ത സുഹൃത്തായ തിരുവനന്തപുരം സ്വദേശി കരുണൻ നിരവധി തവണ സുരേന്ദ്രനെ ഫോണിൽ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്ന് റൂമിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
ഉടൻ പൊലീസിനെ വിവരം അറിയിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഹൃദയാഘാതമായിരുന്നു മരണ കാരണം.
മരിച്ച സുരേന്ദ്രൻ ജുബൈലിലെ ഒരു കമ്പനിയിൽ ഡ്രൈവറായിരുന്നു. അതേ കമ്പനിയിൽ ഇലക്ട്രീഷ്യൻ ആണ് കരുണൻ. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. രാധയാണ്: ഭാര്യ. മകൾ: ഗോകില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.