കുവൈത്ത് സിറ്റി: ഗ്ലോബൽ കെ.എം.സി.സി ബേപ്പൂർ മണ്ഡലം കമ്മിറ്റി മാക്സ് ബൂപ ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി മുസ്ലിം ലീഗ് ആക്ടിങ് ജനറൽ സെക്രട്ടറി പി.എം.എ. സലാം ഗ്ലോബൽ കെ.എം.സി.സി ഉപദേശകസമിതി ചെയർമാൻ അസീസ് കറുത്തേടത്തിന് നൽകി ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കെ.എം.സി.സി ബേപ്പൂർ മണ്ഡലം പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു.
ആദ്യ അപേക്ഷ ഫോം സമദ് പെരുമുഖത്തിന് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം. മമ്മദ് കോയ ഹാജി കൈമാറി. ബേപ്പൂർ മണ്ഡലം യു.ഡി.എഫ് ചെയർമാനും കെ.എം.സി.സി നിരീക്ഷകനുമായ കെ.കെ. ആലിക്കുട്ടി, മണ്ഡലം വൈസ് പ്രസിഡൻറ് ബിച്ചിക്കോയ, സൗദി കെ.എം.സി.സി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, രാമനാട്ടുകര മുനിസിപ്പൽ ലീഗ് പ്രസിഡൻറ് കെ.കെ. മുഹമ്മദ് കോയ, ട്രഷറർ സൈതലവി പാച്ചീരി, ഗ്ലോബൽ കെ.എം.സി.സി നേതാക്കളായ മൊയ്തീൻ കോയ കല്ലമ്പാറ, അബ്ദുൽ സലാം പേട്ട, ഇ.കെ. അബ്ദൽ ലത്തീഫ്, ഉസ്മാൻ പാഞ്ചാല, ഹനീഫ പാണ്ടികശാല, യൂത്ത് ലീഗ് ഭാരവാഹികളായ മഹ്സും, ഹാരിസ് എന്നിവർ സംസാരിച്ചു.
മുഹമ്മദ് സാബിഖിെൻറ ഖിറാഅത്തോടെ തുടങ്ങിയ യോഗത്തിൽ ഗ്ലോബൽ കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി ഷാഹുൽ ബേപ്പൂർ സ്വാഗതവും വൈസ് പ്രസിഡൻറ് സി.പി. ഷാനവാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.