ഉച്ചജോലി വിലക്ക്​ 1230 നിയമലംഘനങ്ങൾ രേഖപ്പെടുത്തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഉച്ചസമയത്തെ പുറംജോലി വിലക്ക്​ സമയപരിധി അവസാനിച്ചപ്പോൾ ഇൗ വർഷം രേഖപ്പെടുത്തിയത്​ 1230 നിയമലംഘനങ്ങൾ. പ്രതിദിനം 13 നിയമലംഘനങ്ങളാണ്​ ശരാശരി രേഖപ്പെടുത്തിയത്​. ജൂൺ ഒന്നു മുതൽ ആഗസ്​റ്റ് 31 വരെ മൂന്നു മാസമാണ്​ മധ്യാഹ്ന ജോലി വിലക്ക്​ ഏർപ്പെടുത്തിയിരുന്നത്​​. 768 മോ​േട്ടാർസൈക്കിൾ തൊഴിലാളികൾ, 187 ഗാർഡ്​ തൊഴിലാളികൾ, 170 നിർമാണ​ത്തൊഴിലാളികൾ, 76 ശുചീകരണ തൊഴിലാളികൾ, 29 റോഡ്​ പണിക്കാർ എന്നിവരാണ്​ നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്​.

അതേസമയം, രാജ്യത്ത്​ കൂടിയ താപനില തുടരുകയാണ്​. ശരാശരി 45 ഡിഗ്രിക്കടുത്താണ്​ അന്തരീക്ഷ താപനില. രാവിലെ 11 മുതൽ വൈകീട്ട് നാലു വരെ സൂര്യാതപം ഏൽക്കുന്ന തരത്തിൽ തുറന്ന സ്​ഥലങ്ങളിൽ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ല എന്നത്​ പുറംപണിക്കാർക്ക്​ വലിയ ആശ്വാസമായിരുന്നു. രാജ്യത്ത് ചൂട് കനക്കുന്ന മാസങ്ങളിൽ തൊഴിലാളികൾക്ക് സൂര്യാതപം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് മധ്യാഹ്ന പുറംജോലി വിലക്ക് ഏർപ്പെടുത്തുന്നത്​.

Tags:    
News Summary - 1230 violations were recorded for the noon work ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.