കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി 10 കേസുകളിൽ 15 പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഏകദേശം 6,150 കിലോ മയക്കുമരുന്നുകൾ, 763 ലഹരി ഗുളികകൾ, 145 കുപ്പി മദ്യം, രണ്ടു തോക്കുകൾ, കള്ളപ്പണം എന്നിവ ഇവരിൽനിന്ന് പിടിച്ചെടുത്തു.
മയക്കുമരുന്ന് വിപത്തിനെ ചെറുക്കുന്നതിനും ഇടപാടുകാരെയും കള്ളക്കടത്തുകാരെയും കണ്ടെത്തുന്നതിനും ആഭ്യന്തര മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയായാണ് അറസ്റ്റ്. മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ ഡിപ്പാർട്മെന്റ് പ്രതിനിധാനംചെയ്യുന്ന ക്രിമിനൽ സുരക്ഷാ വിഭാഗമാണ് പ്രതികളെ പിടികൂടിയത്. പിടിച്ചെടുത്ത വസ്തുക്കൾ ദുരുപയോഗത്തിനും വിൽപനക്കുംവേണ്ടി എത്തിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു.
പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. മയക്കുമരുന്ന് വ്യാപാരികളെയും പ്രമോട്ടർമാരെയും പിടികൂടുന്നതിനും ലഹരിയിൽനിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും ക്രിമിനൽ സുരക്ഷാ സേന നടപടികൾ തുടർന്നുവരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മയക്കുമരുന്ന് വ്യാപാരികളെയും പ്രമോട്ടർമാരെയും ഇല്ലാതാക്കാൻ യോജിച്ച ശ്രമങ്ങൾ അനിവാര്യമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ലഹരി സംഘത്തെക്കുറിച്ച വിവരം ലഭിച്ചാൽ എമർജൻസി ഫോൺ (112), ഡ്രഗ് കൺട്രോളിനുള്ള ജനറൽ അഡ്മിനിസ്ട്രേഷന്റെ ഹോട്ട്ലൈൻ (1884141) എന്നിവയിൽ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.