കുവൈത്ത് സിറ്റി: ഉമ്മുൽ ഹൈമാൻ പ്രദേശത്ത് വീടിന് തീപിടിച്ചത് അഗ്നിശമന സേനാംഗങ്ങൾ അണച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഉടൻ ഉമ്മുൽ ഹൈമാൻ, മിന അബ്ദുല്ല കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകട സമയത്ത് വീടിനുള്ളിൽ 15 പേർ ഉണ്ടായിരുന്നു. ശ്വാസംമുട്ടിയ അവസ്ഥയിലായിരുന്ന ഇവരെയെല്ലാം രക്ഷപ്പെടുത്തി പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയതായി ഫയർ ഫോഴ്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.