‘ഗ്രീ​നിങ് ഡേ’ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തൈ​ക​ൾ ന​ടു​ന്നു

രാ​ജ്യ​ത്തെ ഹ​രി​താ​ഭ​മാ​ക്കാ​ൻ ‘ഗ്രീ​നിങ് ഡേ’

​കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ ഹ​രി​താ​ഭ​മാ​ക്കാ​ൻ ‘ഗ്രീ​നിങ് ഡേ’ ​പ​ദ്ധ​തി​യു​മാ​യി ക​ര​സേ​ന​യു​ടെ എ​യ​ർ ഡി​ഫ​ൻ​സ് ഫോ​ഴ്‌​സ്. 1500 തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കാ​നും വി​വി​ധ യൂ​നി​റ്റു​ക​ളി​ലേ​ക്ക് 3000 തൈ​ക​ൾ വി​ത​ര​ണം ചെ​യ്യാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി മേ​ജ​ർ ജ​ന​റ​ൽ ഖാ​ലി​ദ് അ​ൽ ഷ്രി​യാ​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു. പ​രി​സ്ഥി​തി സു​സ്ഥി​ര​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് പ​രി​പാ​ടി​യെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.സേ​ന​യു​ടെ വി​വി​ധ ക്യാ​മ്പു​ക​ളി​ലെ ഹ​രി​ത പ്ര​ദേ​ശ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നും ജോ​ലി​ക്ക് അ​നു​കൂ​ല​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നും ഇതുവ​ഴി ല​ക്ഷ്യ​മി​ടു​ന്ന​താ​യും മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Greening Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.