കുവൈത്ത് സിറ്റി: രാജ്യത്ത് കർശന സുരക്ഷ പരിശോധനകൾ തുടരുന്നു. കുവൈത്ത് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം ഹവല്ലിയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 1540 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന.
റെസിഡൻസി-തൊഴിൽ നിയമങ്ങൾ ലംഘിച്ച 15 പേരെയും വിവിധ കേസുകളിൽ 18 പേരെയും അറസ്റ്റ് ചെയ്തു. മുഴുവൻ വാഹനങ്ങളും പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്. രാജ്യത്തെ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് സുരക്ഷാ പരിശോധനയെന്ന് അധികൃതര്‍ പറഞ്ഞു. പൊതുജനങ്ങളോട് സുരക്ഷാ പരിശോധനകളെ പിന്തുണക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. വരും ദിവസങ്ങളിലും ഇവ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വിവിധ നിയമലംഘകരെ പിടികൂടുന്നതിനായി രാജ്യത്ത് കർശന പരിശോധന തുടരുകയാണ്. രണ്ടുദിവസം മുമ്പ് മഹ്ബൂല, ഫഹാഹീൽ മേഖലകളിൽ നടന്ന പരിശോധനയിൽ 15 പേരെ അറസ്റ്റ് ചെയ്യുകയും 840 ട്രാഫിക് നിയമലംഘനങ്ങളിൽ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. മുത്ല, ജലീബ് അൽ ഷുയൂഖ്, ഹസാവി, ഫഹാഹീൽ, മഹ്ബൂല പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 200ലധികം പേരെ പിടികൂടുകയും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.