ഒ​രാ​ഴ്ച​ക്കി​ടെ 15,866 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​ത്തി​യ സു​ര​ക്ഷാ ട്രാ​ഫി​ക് പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി പേ​ർ പി​ടി​യി​ലാ​യി.

ക​ഴി​ഞ്ഞാ​യാ​ഴ്ച ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 190 പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. 61 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തേ കാ​ല​യ​ള​വി​ൽ 15,866 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പെ​ട്ട ഒ​മ്പ​തു പേ​രും പി​ടി​യി​ലാ​യ​വ​രി​ലു​ണ്ട്. അം​ഗീ​കൃ​ത ഐ.​ഡി ഇ​ല്ലാ​ത്ത 80 പേ​രെ​യും റെ​സി​ഡ​ൻ​സി പെ​ർ​മി​റ്റ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ 80 പേ​രെ​യെും അ​റ​സ്റ്റ് ചെ​യ്തു. ല​ഹ​രി​വ​സ്തു​ക്ക​ൾ കൈ​വ​ശം വെ​ച്ച​തി​ന് 12 പേ​രെ​യും പി​ടി​കൂ​ടി.

ഇ​തി​ൽ ര​ണ്ടു പേ​ർ മ​ദ്യ​പി​ച്ച നി​ല​യി​ലും ഏ​ഴു പേ​ർ അ​ബോ​ധാ​വ​സ്ഥ​യി​ലു​മാ​യി​രു​ന്നു​വെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ട്രാ​ഫി​ക് ആ​ൻ​ഡ് ഓ​പ​റേ​ഷ​ൻ​സ് അ​ഫ​യേ​ഴ​്സ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - 15866 traffic violations in one week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.