കുവൈത്ത് സിറ്റി: രാജ്യത്ത് അനുഭവപ്പെടുന്ന കനത്ത ചൂടും ഹ്യുമിഡിറ്റിയും ഏതാനും ദിവസങ്ങൾ കൂടി തുടരും. ഈ ആഴ്ചാവസാനം വരെ ഹ്യുമിഡിറ്റി കൂടിയ നിലയിലായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകൻ ജമാൽ ഇബ്രാഹിം വ്യക്തമാക്കി. കനത്ത ചൂടും ഹ്യുമിഡിറ്റിയുമാണു രാജ്യത്ത് നിലവിൽ. രാജ്യത്തിന്റെ മിക്കഭാഗങ്ങളിലും ഹ്യുമിഡിറ്റി കൂടിയ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ശരാശരി 50 ഡിഗ്രിയാണ് നിലവിൽ ഉയർന്ന താപനില. രാത്രിയും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്.
അതേസമയം, അടുത്ത വ്യാഴാഴ്ച ഉച്ചയോടെ കാലാവസ്ഥ മെച്ചപ്പെടാൻ തുടങ്ങുമെന്നും ചില പ്രദേശങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും ജമാൽ ഇബ്രാഹിം പറഞ്ഞു. വരും ദിവസങ്ങളിൽ ഈർപ്പം 40 ശതമാനത്തിലെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.