കുവൈത്ത് സിറ്റി: ആരോഗ്യസേവന രംഗത്ത് 17 വർഷം പൂർത്തിയാക്കി സിറ്റി ക്ലിനിക്ക്. നാലു ക്ലിനിക്കുകളിലായി നിരവധി പേരാണ് ഇതിനകം സേവനം ഉപയോഗപ്പെടുത്തിയത്. ആഘോഷത്തോടനുബന്ധിച്ച് ഏഴു ദിവസത്തേക്ക് 1000 പേർക്ക് സൗജന്യ ആരോഗ്യ പരിശോധന പ്രഖ്യാപിച്ചിട്ടുണ്ട്. വാർഷിക ആരോഗ്യ പരിരക്ഷ പാക്കേജ്, വിറ്റാമിൻ ഡി പരിശോധന, ഡന്റൽ, റോഡിയോളജി പരിശോധനക്ക് 25 ശതമാനം ഡിസ്കൗണ്ട് എന്നിവയും വാർഷികാഘോഷ ഭാഗമായി ലഭിക്കും.
2006 ഒക്‌ടോബർ 21ന് മിർഗുബിലാണ് സിറ്റി ക്ലിനിക്കിന്റെ കുവൈത്തിലെ സെന്റർ ആരംഭിച്ചത്. 2011ൽ ഫഹാഹീൽ ക്ലിനിക് ആരംഭിച്ചു. 2014ൽ റോയൽ സിറ്റി ക്ലിനിക് തുടങ്ങി.2018ൽ മെഹബൂലയിൽ സിറ്റി ക്ലിനിക്കിന്റെ നാലാമത്തെ ശാഖ തുറന്നു. അഞ്ചാം ശാഖ ഖൈത്താനിൽ ഉടൻ പ്രവർത്തനം ആരംഭിക്കും.17ാം വാർഷികാഘോഷത്തിൽ ഡോ. യാക്കൂബ് എയ് അയല്ലാഹോ, എം.ഡി അബ്ദുല്ല ബറാഖ്, ഇബ്രാഹീം (ജി.എം), ആനീ വൽസൻ (സി.ഇ.ഒ) എന്നിവർ പങ്കെടുത്തു.
ഇബ്രാഹീം (ജി.എം), ആനീ വൽസൻ (സി.ഇ.ഒ) എന്നിവർ മിർഗുബ്, മെഹബൂല സെന്ററുകളിലും റോയൽ സിറ്റി ക്ലിനിക്കും സന്ദർശിക്കുകയും സേവനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. പരിശോധനകൾക്ക് കൂടുതൽ ഇളവുകളും പ്രത്യേക പാക്കേജുകളും അവതരിപ്പിച്ച് മികച്ച ആരോഗ്യ സേവനങ്ങൾ നൽകുമെന്നും വൈകാതെ കുവൈത്തിൽ 100 ക്ലിനിക്കുകൾ എന്ന ലക്ഷ്യത്തിലേക്ക് എത്തുമെന്നും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.