കുവൈത്ത് സിറ്റി: രാജ്യത്ത് 183 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ 150 പേർ രോഗമുക്തി നേടി. ഒരു ഇറാൻ പൗരൻ മരിക്കുകയും ചെയ്തു. ഇതുവരെ 3075 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 806 പേർ രോഗമുക്തി നേടി. 20 പേർ മരിച്ചു. ബാക്കി 2249 പേർ ചികിത്സയിലാണ്. 61 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിൽ 31 പേർക്കാണ് ഗുരുതരാവസ്ഥയുള്ളത്.
52 ഇന്ത്യക്കാർ, 16 കുവൈത്തികൾ, 14 ബംഗ്ലാദേശികൾ, 26 ഇൗജിപ്തുകാർ, എട്ട് പാകിസ്താനികൾ, ഒമ്പത് സിറിയക്കാർ, അഞ്ച് യമൻ പൗരന്മാർ, മൂന്ന് ജോർഡൻ പൗരന്മാർ, മൂന്ന് ഫിലിപ്പീൻസ് പൗരന്മാർ, മൂന്ന് ലബനാൻ പൗരന്മാർ, രണ്ട് ബിദൂനികൾ, രണ്ട് ഇറാൻ പൗരന്മാർ, സൗദി അറേബ്യ, ശ്രീലങ്ക, ഇത്യോപ്യ, ഇറാഖ്, നേപ്പാൾ, ഇറ്റലി എന്നിവിടങ്ങളിൽനിന്നുള്ള ഒാരോരുത്തർ എന്നിവർക്ക് നേരത്തെ സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ബ്രിട്ടനിൽ നിന്ന് വന്ന 16 കുവൈത്തികൾ, ഫ്രാൻസിൽ നിന്ന് വന്ന രണ്ട് കുവൈത്തി, ബെൽജിയത്തിൽ നിന്ന് വന്ന ഒരു കുവൈത്തി, ഫ്രാൻസിൽ നിന്ന് വന്ന ഇന്ത്യക്കാരൻ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു. ഒമ്പത് കുവൈത്തികൾ, രണ്ട് ശ്രീലങ്കക്കാർ, രണ്ട് ഇറാൻ പൗരന്മാർ, ഒരു ബിദൂനി എന്നിവർക്ക് വൈറസ് ബാധിച്ച വഴി കണ്ടെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.