കുവൈത്ത് സിറ്റി: വിവിധ മയക്കുമരുന്നുകളുമായി വ്യത്യസ്ത കേസുകളിൽ 20 പേരെ പിടികൂടി. 16 കേസുകളിലായാണ് വിവിധ രാജ്യക്കാരായവർ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് നാർകോട്ടിക് കൺട്രോൾ വിഭാഗത്തിന്റെ പിടിയിലായത്. ഇവരിൽ നിന്ന് ഷാബു, ഹഷഷ്, മരിജുവാന, കൊകെയ്ൻ എന്നിങ്ങനെ ഏകദേശം 13 കിലോ വിവിധ മയക്കുമരുന്നുകൾ കണ്ടെടുത്തു.
ലിറിക്ക, ക്യാപ്റ്റഗൺ, സെനെക്സ്, മെറ്റാഡോൾ എന്നിങ്ങനെ 29,100 വിവിധ സൈക്കോട്രോപിക് പദാർഥങ്ങളുടെ ഗുളികകളും പിടികൂടി. ലഹരി വിൽപനയിൽ നിന്ന് ലഭിച്ച തുകയും കണ്ടെടുത്തു. പ്രതികളിലൊരാളിൽ നിന്ന് ലൈസൻസില്ലാത്ത വെടിക്കോപ്പുകളും കണ്ടെത്തി.
ലഹരി വസ്തുക്കൾ വിൽപനക്കായി കടത്തിക്കൊണ്ടു വന്നതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. മയക്കുമരുന്നു കടത്ത്, വിൽപന, ദുരുപയോഗം എന്നിവക്കെതിരെ പരിശോധന തുടരുമെന്നും പിടിയിലാകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ലഹരി ഇടപാടുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുന്നവർ എമർജൻസി ഫോണിലും (112) മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷന്റെ ഹോട്ട്ലൈനിലും (1884141) അറിയിക്കാൻ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.