കുവൈത്ത് സിറ്റി: നിർധനരായ വിദ്യാർഥികളെ സഹായിക്കുന്നതിനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിലെ ചാരിറ്റി ഫണ്ടിങ് പ്രോജക്റ്റിലേക്ക് അപേക്ഷിച്ചത് ഏകദേശം 20,000 പേർ. ബിദൂനികളും പ്രവാസികളും അപേക്ഷിച്ചവരിൽ ഉൾപ്പെടും. അപേക്ഷകളിൽ സൂക്ഷ്മപരിശോധന നടത്തി പേരുകൾ പ്രഖ്യാപിക്കും.
ഫണ്ട് ആവശ്യമുള്ളവരിൽനിന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ അപേക്ഷ ക്ഷണിച്ചിരുന്നു. കഴിഞ്ഞ മാസം അവസാനിച്ച രജിസ്ട്രേഷനിൽ ആദ്യഘട്ടം പൗരത്വമില്ലാത്ത വിദ്യാർഥികൾക്കും രണ്ടാമത്തേത് പ്രവാസികൾക്കും എന്ന നിലയിലായിരുന്നു. പൗരത്വമില്ലാത്ത താമസക്കാരുടെ വിദ്യാർഥികളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനാണ് ചാരിറ്റബിൾ ഫണ്ട് ആദ്യം സ്ഥാപിതമായത്. പിന്നീട് പ്രവാസി വിദ്യാർഥികളെയും ഉൾപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.