കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ ഇടവകയുടെ 19ാമത് ഇടവക ദിനവും, ആദ്യ ഫലശേഖര പെരുന്നാളും കൊണ്ടാടി.
വിശുദ്ധ ബലിയോടുകൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. ഇടവക വികാരി ഫാ. സിജിൽ ജോസ് വിലങ്ങൻപാറ അധ്യക്ഷത വഹിച്ചു. അജോഷ് മാത്യു, കെ.സി. വർഗീസ്, ടിബി മാത്യു മേലേക്കുറ്റ് എന്നിവർ ആശംസപ്രസംഗങ്ങൾ നടത്തി.
ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനവും, ശിശുദിനവും ആയതിനാൽ ചടങ്ങിൽ പങ്കെടുത്ത കുഞ്ഞുങ്ങളിൽനിന്ന് നറുക്കെടുത്ത മീഘാ എൽസ എബ്രഹാം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇടവക കലണ്ടർ ഷില്ലു തോമസ് കുറുപ്പൻപറമ്പിൽ, അജോഷ് മാത്യു, രാജു മേലേൽ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. പുസ്തകപ്രകാശനം സിനി ടോമിക്ക് നൽകി ഫാ. സിജിൽ ജോസ് നിർവഹിച്ചു. ഇടവക സെക്രട്ടറി സിനു ചെറിയാൻ മുരിക്കോലിപ്പുഴ സ്വാഗതവും, ജനറൽ കൺവീനർ ഷെബി തോമസ് കുറുപ്പൻപറമ്പിൽ നന്ദിയും പറഞ്ഞു.
തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു. വനിത സമാജത്തിന്റെയും, ജന്റസ് ഫോറത്തിന്റെയും വിവിധ സ്റ്റാളുകളും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.