കുവൈത്ത് സിറ്റി: രാജ്യത്ത് പ്രതിവര്‍ഷം ആകെ ഉല്‍പാദിപ്പിക്കുന്ന തേനിന്‍െറ അളവ് 35 ടണ്ണിലത്തെിയതായി വെളിപ്പെടുത്തല്‍. അറബ് തേന്‍ ഉല്‍പാദക യൂനിയന്‍െറ ജനറല്‍ സെക്രട്ടറിയും കുവൈത്ത് സയന്‍റിഫിക് സെന്‍ററിലെ തേന്‍ ഗവേഷണ മേധാവിയുമായ തൗഫീഖ് അബ്ദുല്ല അല്‍ മശാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതര അറബ് രാജ്യങ്ങളെ അപേക്ഷിച്ച് തേനുല്‍പാദനത്തിന്‍െറ കാര്യത്തില്‍ കുവൈത്ത് നില ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാടും മേടും പോലുള്ള തേനീച്ചകള്‍ക്കാവശ്യമായ ആവാസവ്യവസ്ഥ രാജ്യത്തില്ളെങ്കിലും കര്‍ഷകരുടെ കഠിനാധ്വാനത്തിലൂടെയാണ് ഈ രംഗത്ത് മുന്നേറ്റം നടത്താനാകുന്നത്. വീടുകള്‍, കാര്‍ഷികയിടങ്ങള്‍, സ്കൂളുകള്‍ എന്നിവിടങ്ങളിലായി രാജ്യത്ത് 10,000 തേനീച്ചക്കൂടുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ഏകദേശം 500 പേരാണ് രാജ്യത്ത് തേനീച്ച പരിപാലനത്തിലേര്‍പ്പെട്ട് പ്രവര്‍ത്തിക്കുന്നത്. ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് റാണിയെ ലഭ്യമാക്കിയും മറ്റു പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തുമാണ് തേനീച്ച കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നത്. മൊത്തം തേനിന്‍െറ 25 ശതമാനവും രാജ്യത്തിന്‍െറ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുകയും ബാക്കിവരുന്നത് വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയുമാണ് ചെയ്യുന്നത്. ഒരു കിലോ കുവൈത്തി തേനിന് 10 മുതല്‍ 30 വരെ ദീനാറാണ് വിപണി വിലയെന്ന് തൗഫീഖ് അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.
തേന്‍ കര്‍ഷകരില്‍ പ്രമുഖനാണ് ബദര്‍ യൂസുഫ് ബിന്‍ ഹുസൈന്‍ അല്‍റൂമി. നിരവധി വര്‍ഷങ്ങളിലെ അധ്വാനത്തിന്‍െറയും പരീക്ഷണങ്ങളുടെയും ഫലമായി രണ്ടു തരം തേനുകളാണ് അദ്ദേഹം ഉല്‍പാദിപ്പിക്കുന്നത്. അല്‍സിദ്ര്‍ തേനും സിട്രസ് തേനും. 20 വര്‍ഷം മുമ്പ് സ്വന്തം താല്‍പര്യത്തില്‍ തുടങ്ങിയ തേനുല്‍പാദനത്തില്‍ സഹായിക്കാന്‍ ഇപ്പോള്‍ മകന്‍ ഷംലാനും കൂടെയുണ്ട്. നാലു തേനീച്ചക്കൂടുകളുമായി തുടങ്ങിയ റൂമിക്ക് ഇപ്പോള്‍ 21 കൂടുകളുണ്ട്. വേനലിലും ശൈത്യകാലത്തും 110 കിലോ വീതം തേന്‍ ഉല്‍പാദിപ്പിക്കുന്നുണ്ട് . ഈജിപ്ഷ്യന്‍ തേനീച്ചക്കൂടുകള്‍ ഇറക്കുമതി ചെയ്താണ് ഇദ്ദേഹത്തിന്‍െറ ഉല്‍പാദനം. 24 ദീനാര്‍ വില വരുന്ന ഒരു ഈജിപ്ഷ്യന്‍ തേനീച്ചക്കൂടില്‍ അഞ്ഞൂറോളം തേനീച്ചകളുണ്ടാവും. പല അസുഖങ്ങള്‍ക്കും മരുന്നും ആരോഗ്യത്തിന് ഏറെ നല്ലതുമായ തേനുല്‍പാദനം കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കണമെന്നാണ് റൂമിയുടെ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.