കുവൈത്ത് സിറ്റി: ഉടഞ്ഞ കണ്ണാടി അപശകുനമായി കാണുന്നവരുണ്ടെങ്കില്‍ ക്ഷമിക്കുക, പൊട്ടിയ കണ്ണാടിചീളുകള്‍ കൊണ്ട് ചന്തം ചാര്‍ത്തിയ ഈ സ്വകാര്യഭവനം കാണാന്‍ രാജ്യാതിര്‍ത്തികള്‍ കടന്ന് ആളുകള്‍ വരുന്നത് ശകുന സിദ്ധാന്തങ്ങള്‍ അറിയാഞ്ഞിട്ടാണെന്ന് കരുതി സമാധാനിക്കാം നിങ്ങള്‍ക്ക്. കുവൈത്തിലെ ഖ്വാദ്സിയയിലുള്ള കണ്ണാടി ഭവനത്തിലത്തെിയാല്‍ ഉടഞ്ഞ ചില്ലുകളെക്കുറിച്ചുള്ള നമ്മുടെ മുന്‍വിധികള്‍ പാടെ മാറും. അന്തരിച്ച പ്രമുഖ സ്വദേശി ചിത്രകാരന്‍ ഖലീഫ അല്‍ ഖത്താന്‍െറ ഖ്വാദ്സിയ ബ്ളോക് ഒമ്പതിലുള്ള ഈ വീട് മിറര്‍ ഹൗസ് എന്നാണറിയപ്പെടുന്നത്.
ഖലീഫയുടെ ഭാര്യ ലിഡിയ ഖത്താനും മകള്‍ ജലീല ഖത്താനും ആണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്. സ്വകാര്യ ഭവനമായതിനാല്‍ ഫോണിലൂടെ മുന്‍കൂട്ടി സമയം നിശ്ചയിച്ചുവരുന്ന സന്ദര്‍ശകര്‍ക്കുമാത്രമാണ് ചില്ലുവീട്ടിലേക്ക് പ്രവേശം. കുഞ്ഞായിരുന്ന മകള്‍ ജലീലക്ക് പറ്റിയ കൈയബദ്ധമാണ് കണ്ണാടി വീടിന് നിമിത്തമായത്.
ചിത്ര പ്രദര്‍ശനത്തിനായി ഭര്‍ത്താവ് വിദേശത്തുപോയ സമയത്ത് മകളുടെ കൈയില്‍നിന്ന് വീണുടഞ്ഞ കണ്ണാടിപ്പൊട്ടുകള്‍കൊണ്ട് ലിഡിയ സ്വീകരണ മുറിയിലെ വുഡന്‍ കാബിനറ്റ് അലങ്കരിച്ചതാണ്. മടങ്ങിയത്തെിയ ഖലീഫയുടെ കലാഹൃദയത്തിന് ഇത് നന്നേ ബോധിച്ചു.
ഇതോടെ മഹത്തായൊരു കലാസപര്യക്ക് തുടക്കമാവുകയായിരുന്നു. ജന്മംകൊണ്ട് ഇറ്റലിക്കാരിയാണ് ലിഡിയ ജോസഫ് സ്ക്യന്യുലാരി എന്ന ലിഡിയ അല്‍ ഖത്താന്‍. 1958ല്‍ പ്രശസ്ത കുവൈത്തി ചിത്രകാരന്‍ ഖലീഫ അല്‍ ഖത്താന്‍െറ ജീവിതപങ്കാളി ആയതോടെയാണ് ഇവര്‍ കുവൈത്തില്‍ സ്ഥിരതാമസമായത്. ചിത്രകാരി, ശില്‍പി, ഡിസൈനര്‍, ഗ്രന്ഥകാരി എന്നീ നിലകളിലെല്ലാം കഴിവുതെളിയിച്ച ലിഡിയയുടെ നിശ്ചയദാര്‍ഢ്യവും കലയോടുള്ള ആവേശവുമാണ് മിറര്‍ ഹൗസിലെ കണ്ണാടിപ്പൊട്ടുകളില്‍ പ്രതിഫലിക്കുന്നത്. വീടിന്‍െറ തറയും ചുമരും മച്ചും മതിലുമെല്ലാം ചില്ലുമയമാണ്. വെറുതെ കണ്ണാടിപ്പൊട്ടുകള്‍ ഒട്ടിച്ചുവെച്ചതല്ല.
സ്വയം വാചാലമാകുന്ന ചിത്രങ്ങളാണ് ഏറെയും. കൂട്ടത്തില്‍ ഖുര്‍ആന്‍ സൂക്തങ്ങളും അറബിക് കാലിഗ്രാഫിയും. ബാത്ത്റൂം, എലിവേറ്റര്‍, കിച്ചന്‍ കാബിനറ്റുകള്‍, സീലിങ് ഫാന്‍, സ്റ്റെയര്‍ കെയ്സ്, ഫര്‍ണിച്ചറുകള്‍ തുടങ്ങി വയറിങ്ങിന് ഉപയോഗിച്ച പൈപ്പുകള്‍ വരെ കണ്ണാടിക്കഷണങ്ങളാല്‍ അലങ്കൃതമാണ്. ‘എന്‍െറ ലോകം’ എന്നാണ് അടുക്കളക്ക് നല്‍കിയ പേര്. ലിവിങ് റൂമിനെ പ്ളാനെറ്റ് എര്‍ത്ത് ഹാള്‍ എന്ന് വിളിക്കും. സോഡിയാക്, കോറിഡോര്‍ ഓഫ് നാഷന്‍സ്, സീ വേള്‍ഡ്, യൂനിവേഴ്സ്, നോളജ് എന്നിങ്ങനെ മുറികളെ തരംതിരിച്ചിട്ടുണ്ട്.
ബൃഹത്തായ ഗ്രന്ഥ ശേഖരവും ഇവിടെയുണ്ട്. സന്ദര്‍ശകര്‍ക്കായി വ്യത്യസ്ത ഗെയിമുകളും കണ്ണാടിമാളികയില്‍ ലിഡിയ കരുതിവെച്ചിരിക്കുന്നു. വിജയികളെ കാത്ത് കൊച്ചുസമ്മാനങ്ങളും. ഈ സ്വകാര്യഭവനമിന്ന് കുവൈത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞു.
ലോണ്‍ലി പ്ളാനറ്റ്, ട്രിപ് അഡൈ്വസര്‍ തുടങ്ങിയ ട്രാവല്‍ പോര്‍ട്ടലുകള്‍ കുവൈത്തിലെ പ്രധാന ടൂറിസ്റ്റ് ഐക്കണുകളിലൊന്നായാണ് മിറര്‍ഹൗസിനെ പരിചയപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.