കുവൈത്ത് സിറ്റി: കാതങ്ങള്‍ അകലെ മറ്റൊരു രാജ്യത്ത് അന്നം തേടിയത്തെിയ അവരുടെ മനസ്സ് ഇന്ത്യയിലായിരുന്നു. രാജ്യം 70ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച സുദിനത്തില്‍ ദേശസ്നേഹത്താല്‍ പ്രവാസി ഇന്ത്യക്കാരുടെ ഉള്ളം നിറഞ്ഞു. കൊടുംചൂടില്‍ വിയര്‍ത്തുകുളിച്ചെങ്കിലും അവരുടെ മനോമുകുരങ്ങളില്‍ നിറഞ്ഞുനിന്നത് സ്വാതന്ത്ര്യത്തിന്‍െറ കുളിരായിരുന്നു.
സ്വാതന്ത്ര്യം ലഭിച്ചതിന്‍െറ സ്മരണ പുതുക്കാന്‍ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികളാണ് തിങ്കളാഴ്ച ഇന്ത്യന്‍ എംബസി അങ്കണത്തില്‍ തടിച്ചുകൂടിയത്. രാവിലെ എട്ടുമണിക്ക് അംബാസഡര്‍ സുനില്‍ ജെയിന്‍ എംബസിക്ക് മുന്നിലെ കൂറ്റന്‍ കൊടിമരത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയതോടെയാണ് കുവൈത്തിലെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനച്ചടങ്ങ് ആരംഭിച്ചത്. ദേശീയഗാനാലാപനത്തിന് ശേഷം അംബാസഡര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അയച്ച സന്ദേശം വായിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജ്യത്തുള്ളവരെപ്പോലെതന്നെ വിദേശത്തുള്ളവരും പങ്കാളികളാണെന്ന് പറഞ്ഞ രാഷ്ട്രപതി കുവൈത്ത് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ കഴിയുന്ന മുഴുവന്‍ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ അറിയിച്ചു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും നാനാത്വത്തില്‍ ഏകത്വവും കാത്തുസൂക്ഷിക്കണമെന്നും മതേതരത്വം, മതസൗഹാര്‍ദം, സഹിഷ്ണുത, പരസ്പര സ്നേഹം, സാഹോദര്യം തുടങ്ങി രാജ്യം ഇതുവരെ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നും രാഷ്ട്രപതി ഓര്‍മിപ്പിച്ചു. ഇന്ത്യ- കുവൈത്ത് ബന്ധം ചരിത്രപരവും പരസ്പര ബഹുമാനത്തിലധിഷ്ഠിതവുമാണെന്ന് അംബാസഡര്‍ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. കുവൈത്തിന്‍െറ വികസനത്തിലും ഇന്ത്യ- കുവൈത്ത് ബന്ധം ഊഷ്മളമായി നിലനിര്‍ത്തുന്നതിലും ഇന്ത്യന്‍ സമൂഹം വഹിക്കുന്ന പങ്കിനെ അംബാസഡര്‍ പ്രശംസിച്ചു. ഇന്ത്യന്‍ സമൂഹത്തിന്‍െറ ആശങ്കകളകറ്റാന്‍ ഇന്ത്യന്‍ എംബസി നടത്തുന്ന പരിശ്രമങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. തുടര്‍ന്ന്, കലാപരിപാടികള്‍ അരങ്ങേറി.
ചടങ്ങുകള്‍ക്കുശേഷം അംബാസഡര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുകയും എല്ലാവര്‍ക്കും ആശംസ കൈമാറുകയും ചെയ്തു. ഏറെ നേരം ജനങ്ങള്‍ക്കിടയില്‍ ചെലവഴിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്. ബൊഹ്റ കമ്യൂണിറ്റി ബാന്‍ഡ് സംഘം അവതരിപ്പിച്ച ബാന്‍ഡ് വാദ്യം ചടങ്ങിന് കൊഴുപ്പുകൂട്ടി. കുവൈത്തിലെ വിവിധ ഇന്ത്യന്‍ സാംസ്കാരിക സംഘടനകളും സ്ഥാപനങ്ങളും ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചു. മതപരവും ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യം പ്രതിഫലിപ്പിക്കുന്നതായിരുന്നു ചടങ്ങ്. ഇന്ത്യന്‍ അസോസിയേഷനുകളുടെ പ്രതിനിധികള്‍, വ്യാപാരികള്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, വീട്ടുജോലിക്കാര്‍, ഇന്ത്യന്‍ എംബസി ജീവനക്കാര്‍ തുടങ്ങി കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്‍െറ പ്രതിനിധികളും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.