കുവൈത്ത് സിറ്റി: സോഷ്യല്‍ മീഡിയക്കുമേല്‍ നിയന്ത്രണമേര്‍പ്പെടുത്താനോ നിരീക്ഷണം നടത്താനോ കുവൈത്ത് ഉദ്ദേശിക്കുന്നില്ളെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വ്യക്തികളുടെ സ്വകാര്യതയെ മാനിക്കും. നിലവിലുള്ള നിയമലംഘനങ്ങള്‍ക്കെതിരെ മാത്രമാണ് നടപടിയുണ്ടാവുക. പുതുതായി നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത് ആലോചനയിലില്ല. കടുത്ത നിയന്ത്രണങ്ങളോടെ പുതുതായി വാര്‍ത്താവിനിമയ നിയമത്തിന് രൂപം നല്‍കുമെന്ന രീതില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് ഒരടിസ്ഥാനവുമില്ല -ആഭ്യന്തര മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2016 ജനുവരി 12ന് പ്രാബല്യത്തിലായ ഐ.ടി നിയമമാണ് നിലവിലുള്ളത്. ഇത് പൊതുജനങ്ങളുടെ സ്വകാര്യതയില്‍ കടന്നുകയറാന്‍ മന്ത്രാലയത്തിന് അധികാരം നല്‍കുന്നതല്ല. ഇതില്‍ മാറ്റംവരുത്താന്‍ തല്‍ക്കാലം പദ്ധതിയില്ളെന്നും ട്വിറ്റര്‍ അക്കൗണ്ടുകള്‍ നിരീക്ഷിക്കുമെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് മുഹമ്മദ് അല്‍ അവ്വാശ് പറഞ്ഞു. സ്വദേശികളും വിദേശികളുമുള്‍പ്പെടെയുള്ള രാജ്യ നിവാസികളില്‍ 94 ശതമാനം പേരും ഏതെങ്കിലും തരത്തില്‍ ആധുനിക സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണെന്ന് വാര്‍ത്താവിതരണ മന്ത്രാലയത്തിന്‍െറ കണക്കുകള്‍.
അതേസമയം, നിയപരമല്ലാതെ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെയും വെബ് പോര്‍ട്ടലുകളെയും നിരീക്ഷിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2016 ജൂലൈ 20ന് നിലവില്‍വന്ന ഇലക്ട്രോണിക് മാധ്യമനിയമം അനുസരിച്ച് ഇലക്ട്രോണിക് വാര്‍ത്താ സര്‍വിസ്, ബുള്ളറ്റിനുകള്‍, വാര്‍ത്താ പത്രങ്ങളുടെയും ചാനലുകളുടെയും വെബ്സൈറ്റുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ വെബ് അധിഷ്ഠിത പ്രസിദ്ധീകരണങ്ങളും നിയമാനുസൃത നിയന്ത്രണത്തിന് വിധേയമാകും. ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ക്ക് ലൈസന്‍സ് സമ്പാദിക്കുന്നതിന് മന്ത്രാലയത്തിന്‍െറ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. നിലവിലുള്ളവ നിയമവിധേയമാക്കുന്നതിന് ഒരുവര്‍ഷത്തെ സമയപരിധി അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.