കുവൈത്ത് സിറ്റി: മലയാളത്തിന്‍െറ പ്രിയ കവിയും ഗാനരചയിതാവും ജ്ഞാനപീഠ ജേതാവുമായ ഒ.എന്‍.വി കുറുപ്പിനും സംഗീത സംവിധായകന്‍ രാജാമണിക്കും പ്രണാമമര്‍പ്പിച്ച് തനിമ കുവൈത്ത് ‘മധുരിക്കും ഓര്‍മകളെ’ സംഗീതാര്‍ച്ചന സംഘടിപ്പിച്ചു.
അബ്ബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മലയാളത്തിനു മധുപകര്‍ന്ന ഒ.എന്‍.വിയുടെ അനശ്വര മധുരഗീതങ്ങളും രാജാമണിയുടെ ഓര്‍മയില്‍ മുദ്രചാര്‍ത്തിയ സുന്ദരഗാനങ്ങളും കുവൈത്തിലെ പ്രമുഖ ഗായകരിലൂടെ പെയ്തിറങ്ങി.
കണ്ണൂര്‍ ചന്ദ്രശേഖരന്‍, സിന്ധു രമേഷ്, അന്‍വര്‍ സാരംഗ്, പ്രീതി വാര്യര്‍, കിഷോര്‍, അംബിക രാജേഷ്, ശ്രുതി, ഷൈജു പള്ളിപ്പുറം, ശ്രീകുമാര്‍, റാഫി കല്ലായി, സുമി സിജു, ബിജു തിക്കോടി, മോന്‍സി, പ്രതാപന്‍ മാന്നാര്‍, വര്‍ഗീസ് പോള്‍, ജോയല്‍, നിക്സണ്‍ ജോര്‍ജ് എന്നിവര്‍ ഗാനങ്ങളാലപിച്ചു. ബാബുജി ബത്തേരി, അഡ്വ. ബൈജു പുന്നത്താനം എന്നിവര്‍ സംസാരിച്ചു.
ജോമോന്‍ എം. മങ്കുഴിക്കരി അനുശോചന പ്രമേയം അവതരിപ്പിച്ചു. ലാന്‍സ് നായിക് ഹനുമന്തപ്പ, ലാന്‍സ് നായിക് സുധീഷ്, അക്ബര്‍ കക്കട്ടില്‍, ടി.എന്‍. ഗോപകുമാര്‍, കല്‍പന, ആനന്ദക്കുട്ടന്‍, ഷാന്‍ ജോണ്‍സണ്‍ എന്നിവരുടെ ഓര്‍മകള്‍ക്കും സമ്മേളനം ആദരാഞ്ജലി അര്‍
പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.