കുവൈത്ത് സിറ്റി: രാജ്യത്ത് പ്രതിദിന പെട്രോള്‍ ഉല്‍പാദനം ചരിത്രത്തിലാദ്യമായി മൂന്ന് മില്യണ്‍ ബാരല്‍ കടന്നു. കുവൈത്ത് പെട്രോളിയം കമ്പനി അധികൃതര്‍ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2016ന്‍െറ ആദ്യ ദിനം മുതല്‍ രാജ്യത്ത് പ്രതിദിനം മൂന്ന് മില്യണ്‍ ബാരല്‍ പെട്രോള്‍ ഉല്‍പാദിപ്പിച്ചുവരുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇതിനുമുമ്പ് ഒരിക്കലും ഇത്രയും അളവിലേക്ക് പെട്രോളിന്‍െറ പ്രതിദിന ഉല്‍പാദനശേഷി എത്തിയിരുന്നില്ല. അതേസമയം, പെട്രോള്‍ ഉല്‍പാദനം ഘട്ടംഘട്ടമായി ഇനിയും വര്‍ധിപ്പിക്കണമെന്നതാണ് തീരുമാനം. 2020 ആവുമ്പോഴേക്ക് രാജ്യത്ത് പെട്രോളിന്‍െറ പ്രതിദിന ഉല്‍പാദനം 3650 മില്യണ്‍ ബാരലായി ഉയര്‍ത്തണമെന്നതാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. പെട്രോളിന് അന്താരാഷ്ട്ര വിപണിയില്‍ വന്‍വിലക്കുറവ് അനുഭവപ്പെടുകയും അതിന്‍െറ അടിസ്ഥാനത്തില്‍ രാജ്യത്ത് ഇന്ധനവില കൂട്ടുകയും ചെയ്ത സന്ദര്‍ഭത്തിലാണ് കുവൈത്തില്‍ ഉല്‍പാദനശേഷി വര്‍ധിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.