അമീര്‍ മൊറോക്കോയില്‍നിന്ന് തിരിച്ചത്തെി

കുവൈത്ത് സിറ്റി: അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് മൊറോക്കോയിലെ സ്വകാര്യ സന്ദര്‍ശനം കഴിഞ്ഞ് കുവൈത്തില്‍ തിരിച്ചത്തെി. ഇന്നലെ വൈകുന്നേരമാണ് തിരിച്ചത്തെിയത്. 
കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹ്, ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹ്, പ്രതിരോധമന്ത്രി ശൈഖ് ഖാലിദ് അല്‍ ജര്‍റാഹ്, ധനകാര്യമന്ത്രി അനസ് ഖാലിദ് അല്‍ സാലിഹ് എന്നിവരും രാജ, ഭരണകുടുംബത്തിലെ പ്രമുഖരും ചേര്‍ന്ന് അമീറിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ശൈഖ് ജാബിര്‍ സ്റ്റേഡിയത്തിന്‍െറ ഉദ്ഘാടനം കഴിഞ്ഞ് ഡിസംബര്‍ 19ന് ആണ് സ്വകാര്യസന്ദര്‍ശനത്തിനായി അമീര്‍ സുഹൃദ് രാജ്യമായ മൊറോക്കോയിലേക്ക് പോയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.