ഫീസ് സ്വയം നിശ്ചയിക്കാന്‍ സ്വകാര്യ സ്കൂളുകളെ അനുവദിക്കില്ല –വിദ്യാഭ്യാസമന്ത്രി

കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ സ്കൂളുകള്‍ക്ക് ഫീസ് സ്വയം നിശ്ചയിക്കാനുള്ള അധികാരം നല്‍കാനാവില്ളെന്ന് വിദ്യാഭ്യാസമന്ത്രി ഡോ. ബദര്‍ അല്‍ഈസ വ്യക്തമാക്കി. 
ഇതുമായി ബന്ധപ്പെട്ട സ്വകാര്യ സ്കൂള്‍ അസോസിയേഷന്‍െറ ആവശ്യം തള്ളിയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. രാജ്യത്തെ സ്വദേശി, വിദേശി സ്വകാര്യ സ്കൂളുകളിലെ ഫീസ് നിരക്ക് നിശ്ചയിക്കാനുള്ള അധികാരം വിദ്യാഭ്യാസ മന്ത്രാലയത്തിനു മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഇതോടൊപ്പം സ്വകാര്യ സ്കൂളുകളുടെ നിലവാരം വിലയിരുത്തുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക സമിതിയെ നിശ്ചയിച്ചതിനെതിരെ സ്വകാര്യ സ്കൂള്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. സമിതിയുടെ നിയമനം സ്കൂളുകളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന അസോസിയേഷന്‍െറ വാദം തള്ളിയ കോടതി മന്ത്രാലയത്തിന് അനുകൂലമായി വിധി പറയുകയായിരുന്നു. 
2016-17 അധ്യയനവര്‍ഷം മുതലുള്ള ഫീസ് നിരക്ക് നിശ്ചയിക്കാനായി നിശ്ചയിച്ച സമിതി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അതനുസരിച്ചായിരിക്കും ഫീസ് വര്‍ധന സംബന്ധിച്ച തീരുമാനമുണ്ടാവുകയെന്നും മന്ത്രി വ്യക്തമാക്കി. 
2014 നവംബറില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതിനല്‍കിയിരുന്നു. ഇതിന്‍െറ മറവില്‍ 2015-16 അധ്യയനവര്‍ഷം രാജ്യത്തെ സ്വകാര്യ സ്കൂളുകളില്‍ പലതും ഫീസ് വര്‍ധന വരുത്തിയതിനത്തെുടര്‍ന്ന് നടപ്പ് അധ്യയനവര്‍ഷം ഫീസ് വര്‍ധന നടപ്പാക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ഫീസ് വര്‍ധന സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി മന്ത്രി സമിതിയെ നിയോഗിക്കുകയും ചെയ്തു. 
2009-10 അധ്യയനവര്‍ഷം നടപ്പായ ഫീസ് വര്‍ധനയുടെ കാലാവധി 2013-2014 അധ്യയന വര്‍ഷത്തോടെ അവസാനിച്ചതിനെ തുടര്‍ന്നായിരുന്നു 2014 നവംബറില്‍ പുതുക്കിയ നിരക്കിന് വിദ്യാഭ്യാസ മന്ത്രാലയം അനുമതിനല്‍കിയിരുന്നത്. 2014-2015 അധ്യയനവര്‍ഷത്തിന്‍െറ അവസാന ഘട്ടത്തിലായതിനാല്‍ ചില സ്കൂളുകള്‍ അന്ന് ഫീസ് കൂട്ടിയില്ളെങ്കിലും മറ്റു ചില സ്കൂളുകള്‍ അവസാന ടേമില്‍ പുതുക്കിയ ഫീസ് അടക്കണമെന്ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. മുഴുവന്‍ ഫീസും ഒന്നിച്ചടച്ചവര്‍ വരെ വ്യത്യാസം വരുന്ന തുക അടക്കണമെന്നായിരുന്നു നിര്‍ദേശം. 
അന്ന് ഫീസ് കൂട്ടാത്തവര്‍ നടപ്പ് അധ്യയനവര്‍ഷം തുടക്കത്തിലും ഫീസ് വര്‍ധിപ്പിച്ചു. തുടര്‍ന്നാണ് 2015-16 അധ്യയനവര്‍ഷം ഫീസ് വര്‍ധന പാടില്ളെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കിയതും 2016-17 അധ്യയനവര്‍ഷം മുതലുള്ള ഫീസ് നിരക്ക് നിശ്ചയിക്കുന്നതിനായി സമിതിയെ നിയോഗിച്ചതും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.