സ്കൂളുകളില്‍ അധ്യാപകരായി വീണ്ടും ഫലസ്തീനികളെ നിയമിക്കുന്നു

കുവൈത്ത് സിറ്റി: രാജ്യത്ത് വിദ്യാഭ്യാസമന്ത്രാലയത്തിനുകീഴിലെ സ്കൂളുകളില്‍ വീണ്ടും ഫലസ്തീനികള്‍ അധ്യാപകരായി വരുന്നു. ഫലസ്തീനികളെ അധ്യാപക തസ്തികകളിലേക്ക് വീണ്ടും നിയമിക്കുന്നതിന് മന്ത്രിസഭ യോജിപ്പ് അറിയിച്ചതായി വിദ്യാഭ്യാസമന്ത്രി ഡോ. ബദര്‍ അല്‍ ഈസ വ്യക്തമാക്കി. കഴിഞ്ഞദിവസം ഒരു പ്രാദേശിക പത്രവുമായി നടത്തിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. അതേസമയം, രാജ്യത്തിനകത്തുനിന്നുള്ള യോഗ്യരായവരെയാണ് ഇങ്ങനെ നിയമിക്കുകയെന്നും ഫലസ്തീനില്‍നിന്ന് പുതുതായി ആളുകളെ തല്‍ക്കാലം കൊണ്ടുവരില്ളെന്നും മന്ത്രി പറഞ്ഞു. നീണ്ട 25 വര്‍ഷത്തിനുശേഷമാണ് വീണ്ടും ഫലസ്തീനി അധ്യാപകര്‍ക്ക് വിദ്യാഭ്യാസമന്ത്രാലയം അവസരം നല്‍കുന്നത്. സദ്ദാമിന്‍െറ അധിനിവേശ ക്കാലത്ത് ഇറാഖിന് അനുകൂലമായ നിലപാട് സ്വീകരിച്ചതിനത്തെുടര്‍ന്നാണ് ഫലസ്തീനി അധ്യാപകരെ നിയമിക്കുന്നത് കുവൈത്ത് നിര്‍ത്തിവെച്ചത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.