കെ.ഐ.ജി മദ്റസ പൊതുപരീക്ഷാ ഫലം: ഫായിസ സുല്‍ത്താനക്ക് ഒന്നാം റാങ്ക്

കുവൈത്ത് സിറ്റി: കെ.ഐ.ജി വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നടക്കുന്ന മദ്റസകളിലെ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. സാല്‍മിയ അല്‍മദ്റസതുല്‍ ഇസ്ലാമിയയിലെ ഫായിസ സുല്‍ത്താന ഉനൈസ് 97.33 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി. അബ്ബാസിയ അല്‍മദ്റസതുല്‍ ഇസ്ലാമിയയിലെ ഫാത്തിമ ഹനീന മുനീര്‍ (96.50 ശതമാനം) രണ്ടും ഫഹാഹീല്‍ അല്‍മദ്റസതുല്‍ ഇസ്ലാമിയയിലെ നാസിഫ് അബ്ദുല്ല നജീബ് (92.79 ശതമാനം) മൂന്നും റാങ്കുകള്‍ നേടി. പരീക്ഷ എഴുതിയ 32 വിദ്യാര്‍ഥികളും മികച്ച വിജയം കരസ്ഥമാക്കി. പരീക്ഷാ ഫലം www.kigkuwait.com എന്ന സൈറ്റില്‍ ലഭ്യമാണ്. കെ.ഐ.ജി വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ രണ്ടു ഇംഗ്ളീഷ് മീഡിയം മദ്റസകള്‍ അടക്കം ആറു മദ്റസകള്‍ സബാഹിയ, സാല്‍മിയ, ഹവല്ലി, അബ്ബാസിയ, ഫര്‍വാനിയ, ഖൈത്താന്‍ എന്നീ സ്ഥലങ്ങളില്‍ നടത്തിവരുന്നു.
 1200ലധികം വിദ്യാര്‍ഥികള്‍ ഖുര്‍ആന്‍ പഠനവും അറബിഭാഷാ പരിജ്ഞാനവുമടക്കമുള്ള മതവിജ്ഞാനീയങ്ങള്‍ക്കൊപ്പം മാതൃഭാഷയും പഠിക്കുന്ന മദ്റസകളില്‍ മജ്ലിസുത്തഅ്ലീമില്‍ ഇസ്ലാമി കേരളയുടെ സിലബസും പാഠപുസ്തകങ്ങളുമാണ് അവലംബിക്കുന്നത്.
പുതിയ അധ്യയനവര്‍ഷത്തെ ക്ളാസുകള്‍ സെപ്റ്റംബര്‍ ആദ്യവാരം ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 97288809 എന്ന നമ്പറില്‍ ബന്ധപ്പെടണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.