കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്നുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റ് ത്വരിതപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായുള്ള കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രതിനിധിസംഘത്തിന്‍െറ കേരള സന്ദര്‍ശനം ഈമാസം 15,16,17,18 തീയതികളില്‍. ആരോഗ്യമന്ത്രാലയം മെഡിക്കല്‍ സര്‍വിസ് വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ അല്‍ഹര്‍ബിയുടെയും നിയമവിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ. മഹ്മൂദ് അബ്ദുല്‍ഹാദിയുടെയും നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ഈമാസം 15ന് കുവൈത്തില്‍നിന്ന് പുറപ്പെടും.
18നാണ് മടക്കം. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച റിക്രൂട്ടിങ് ഏജന്‍സികളുടെ കാര്യക്ഷമത വിലയിരുത്തുകയാണ് സന്ദര്‍ശനലക്ഷ്യം. സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി ഇന്ത്യയില്‍നിന്നുള്ള നഴ്സിങ് നിയമനം സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് തീരുമാനിച്ചത്. ഇതിനായി കേരള സര്‍ക്കാറിന്‍െറ കീഴിലുള്ള നോര്‍ക്ക റൂട്ട്സ്, ഓവര്‍സീസ് ഡെവലപ്മെന്‍റ് ആന്‍ഡ് എംപ്ളോയ്മെന്‍റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്‍റ്സ് (ഒഡാപെക്), തമിഴ്നാട്ടിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ എന്നീ ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഏജന്‍സി പ്രതിനിധികളുമായും സംസ്ഥാന സര്‍ക്കാറിലെ ഉന്നതരുമായും സംഘം കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
കഴിഞ്ഞമാസം കുവൈത്ത് സന്ദര്‍ശിച്ച സംസ്ഥാന പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ്, നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്, സി.ഇ.ഒ ആര്‍.എസ്. കണ്ണന്‍ എന്നിവര്‍ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിനിന്‍െറ സാന്നിധ്യത്തില്‍ ആരോഗ്യമന്ത്രാലയം അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് കുവൈത്ത് സംഘത്തിന്‍െറ കേരള സന്ദര്‍ശനത്തിന് ധാരണയായത്. കഴിഞ്ഞമാസം സന്ദര്‍ശനമുണ്ടാവുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും പിന്നീട് മാര്‍ച്ചിലേക്ക് മാറ്റുകയായിരുന്നു. വിദേശങ്ങളിലേക്കുള്ള നഴ്സിങ് നിയമനത്തിനായി സ്വകാര്യ ഏജന്‍സികള്‍ ലക്ഷങ്ങള്‍ കൈക്കൂലി ഈടാക്കുന്നതായി കണ്ടത്തെിയതിനെ തുടര്‍ന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ റിക്രൂട്ടിങ് അധികാരം സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. എന്നാല്‍, ഈ നിര്‍ദേശം തുടക്കത്തില്‍ കുവൈത്ത് അംഗീകരിക്കാതിരുന്നത് ഇന്ത്യയില്‍നിന്നുള്ള നഴ്സിങ് നിയമനം നിലക്കുന്നതിന് കാരണമായി. തുടര്‍ന്ന്, എംബസിയുടെ നേതൃത്വത്തില്‍ നടന്ന നിരന്തര ചര്‍ച്ചയെ തുടര്‍ന്നാണ് കുവൈത്തിലേക്കുള്ള ഇന്ത്യന്‍ നഴ്സുമാരുടെ റിക്രൂട്ട്മെന്‍റ് പുനരാരംഭിക്കുന്നതിന് ഇരുരാജ്യങ്ങളും കരാര്‍ ഒപ്പുവെച്ചത്. ഇതിന്‍െറ തുടര്‍ച്ചയായാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം പ്രതിനിധികളുടെ സന്ദര്‍ശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.