ഖഫ്ജി എണ്ണപ്പാടത്തിന്‍െറ പ്രവര്‍ത്തനം  പുനരാരംഭിക്കാന്‍ കുവൈത്ത്-സൗദി ധാരണ

കുവൈത്ത് സിറ്റി: സംയുക്ത പ്രവര്‍ത്തനമേഖലയായ ഖഫ്ജിയിലെ ഒരു എണ്ണപ്പാടത്തിന്‍െറ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കുവൈത്തും സൗദി അറേബ്യയും ധാരണയിലത്തെി. ഒന്നര വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ഖഫ്ജിയിലെ സമുദ്ര എണ്ണപ്പാടത്തിന്‍െറ പ്രവര്‍ത്തനം ചെറിയ രീതിയില്‍ പുനരാരംഭിക്കാനാണ് സൗദി കമ്പനിയായ അരാംകോയുമായി ധാരണയായതെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും ധന, എണ്ണമന്ത്രിയുമായ അനസ് അസ്സാലിഹ് അറിയിച്ചു. 
എണ്ണപ്പാടം അടക്കാന്‍ കാരണമായ പരസ്ഥിതി പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കുന്ന മുറക്ക് ഉല്‍പാദനം പടിപടിയായി ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തനം തുടങ്ങുന്നതിനുമുമ്പുള്ള അറ്റകുറ്റപ്പണി സംബന്ധിച്ച കരാറുകളില്‍ ഒപ്പുവെച്ചതായി വ്യക്തമാക്കിയ മന്തി ഉല്‍പാദനം എന്ന് പുനരാരംഭിക്കുമെന്നോ തുടക്കത്തില്‍ എത്ര എണ്ണ ഉല്‍പാദിപ്പിക്കാനാവുമെന്നോ വ്യക്തമാക്കിയില്ല. പ്രതിദിനം 3,11,000 ബാരല്‍ എണ്ണ ഉല്‍പാദനശേഷിയുള്ള എണ്ണപ്പാടത്തിന്‍െറ പ്രവര്‍ത്തനം പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നുവെന്ന് ചൂണ്ടിക്കാട്ടി 2014 ഒക്ടോബറിലാണ് സൗദി ഏകപക്ഷീയമായി നിര്‍ത്തിയത്. സൗദി നാഷനല്‍ ഓയില്‍ കമ്പനിയുടെ പ്രതിനിധിയും ഖഫ്ജി സംയുക്ത എണ്ണ പ്രവര്‍ത്തനമേഖലയുടെ മേധാവിയുമായ അബ്ദുല്ല ഹിലാല്‍ ആണ് എണ്ണപ്പാടത്തിന്‍െറ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരുന്നത്. എണ്ണപ്പാടത്തുനിന്ന് അനുവദിക്കപ്പെട്ടതിനെക്കാള്‍ കൂടുതല്‍ മാലിന്യങ്ങള്‍ പുറന്തള്ളപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയായിരുന്നു ഇത്. 
അതേസമയം, സംയുക്ത പ്രവര്‍ത്തന മേഖലയിലെ പാരിസ്ഥിതിക പ്രശ്നങ്ങളടക്കമുള്ള ഏതുവിഷയവും സംയുക്തമായി നേരിടാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ 2017 വരെ ധാരണയുണ്ടെന്നും അതിനാല്‍തന്നെ ഏകപക്ഷീയ തീരുമാനം ശരിയല്ളെന്നും വ്യക്തമാക്കി കുവൈത്ത് രംഗത്തത്തെിയിരുന്നു. എണ്ണപ്പാടത്തിന്‍െറ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ സൗദി തീരുമാനിച്ചതിന്‍െറ യഥാര്‍ഥ കാരണം മറ്റൊന്നാണെന്നാണ് എണ്ണമേഖലയിലെ ഉന്നതവൃത്തങ്ങള്‍ സൂചിപ്പിച്ചത്. സൗദി അതിര്‍ത്തിയോട് ചേര്‍ന്ന അല്‍സൂര്‍ മേഖലയില്‍ കുവൈത്ത് നിര്‍മിക്കുന്ന വന്‍ എണ്ണശുദ്ധീകരണശാലയോട് ചേര്‍ന്ന് കയറ്റുമതി സൗകര്യവുമൊരുക്കുന്നതാണ് സൗദി അധികൃതരെ ചൊടിപ്പിച്ചത്. ഇത് ഭാവിയില്‍ ഖഫ്ജിയുടെ നിയന്ത്രണം കുവൈത്ത് സ്വന്തമാക്കുന്നതിന് കാരണമായേക്കുമെന്ന് സൗദി ആശങ്കപ്പെടുന്നതായിരുന്നു കാരണം.
 ഇതിനുപിന്നാലെ സൗദി-കുവൈത്ത് സംയുക്ത സംരംഭമുള്ള കുവൈത്ത് പരിധിയിലെ വഫ്റയിലെ എണ്ണപ്പാടത്തിന്‍െറ പ്രവര്‍ത്തനവും കഴിഞ്ഞവര്‍ഷം മേയില്‍ നിലച്ചിരുന്നു. 1970 വരെ സൗദിക്കും കുവൈത്തിനുമിടയിലുള്ള നിഷ്പക്ഷ പ്രദേശമായിരുന്ന ഖഫ്ജി 1970 കളുടെ തുടക്കത്തില്‍ എണ്ണനിക്ഷേപം കണ്ടത്തെിയതോടെയാണ് ശ്രദ്ധേയമാവുന്നത്. പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പുന$ക്രമീകരണത്തില്‍ ഖഫ്ജി ഒൗദ്യോഗികമായി സൗദിയുടെ ഭാഗമായെങ്കിലും അവിടത്തെ എണ്ണപ്പാടങ്ങള്‍ ഇരുരാജ്യത്തെയും കമ്പനികള്‍ക്ക് തുല്യ അവകാശമുള്ള സംയുക്ത സംരംഭത്തിന്‍െറ കീഴിലാണ്. കുവൈത്തിന്‍െറ കുവൈത്ത് ഗള്‍ഫ് ഓയില്‍ കമ്പനിക്കും സൗദിയുടെ അരാംകോ ഗള്‍ഫ് ഓപറേഷന്‍സിനും തുല്യപങ്കാളിത്തമുള്ള അല്‍ഖഫ്ജി ജോയന്‍റ് ഓപറേഷന്‍സ് ആണ് പദ്ധതി നിയന്ത്രിക്കുന്നത്. വഫ്റയിലേത് കുവൈത്ത് ഗള്‍ഫ് ഓയില്‍ കമ്പനിയും സൗദി അറേബ്യന്‍ ഷെവ്റോണുമാണ് നിയന്ത്രിക്കുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.