കുവൈത്ത് സിറ്റി: 15ാം പാര്‍ലമെന്‍റിലെ അംഗങ്ങളെ കണ്ടത്തൊനുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സ്ഥാനാര്‍ഥികളില്‍നിന്ന് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുന്നത് ഇന്നത്തോടെ അവസാനിക്കും.
വ്യാഴാഴ്ച അഞ്ചു മണ്ഡലങ്ങളില്‍നിന്നായി 55 പേരാണ് മത്സരിക്കാന്‍ തയാറായി മുന്നോട്ടുവന്നത്. ഒന്നാം മണ്ഡലത്തില്‍നിന്ന് ഈമാന്‍ അലി അബ്ദുല്ല ജൗഹര്‍ ഹയാത്ത്, ജാസിം സുലൈമാന്‍ ജാസിം മുഹമ്മദ് അല്‍ സായിദ്, ഖാലിദ് അബ്ദുല്‍ അസീസ് അഹ്മദ് അബ്ദുല്‍ അസീസ്, അബ്ദുല്‍ ഹമീദ് അബ്ബാസ് ഹുസൈന്‍ ദശ്ത്തി, രണ്ടാം മണ്ഡലത്തില്‍നിന്ന് ജംആന്‍ ദാഹിര്‍ മാദി അല്‍ ഹര്‍ബഷ്, ഹുസൈന്‍ ഹമദ് മുഹമ്മദ് ഹമദ് അല്‍ ഹര്‍ദാന്‍, ഹമദ് മുഹമ്മദ് ജാസിം മുഹമ്മദ് അല്‍ മതര്‍, ഹമീദ് ഫരീജ് മുത്ലഖ് ഫരീജ് അല്‍ സുലൈമാനി മൂന്നാം മണ്ഡലത്തില്‍നിന്ന് അഹ്മദ് നബീല്‍ ഫദല്‍ അബ്ദുല്ല അല്‍ ഫദല്‍, സഊദ് അബ്ദുറഹ്മാന്‍ അസ്സംക, അമ്മാര്‍ അബ്ദുല്‍ അസീസ് ഖാസിം അലി റിദ അസീരി, നാലാം മണ്ഡലത്തില്‍നിന്ന് അഹ്മദ് ജദ്ആന്‍ സഅ്യാന്‍ അല്‍ ബഗ്ലി അല്‍ റുശൈദി, ബദര്‍ ദഗീം മുനാവര്‍ അല്‍ മുതൈരി, ഹുസൈന്‍ അലി കാദിം അലി അല്‍ ഖല്ലാഫ്, അബ്ദുല്ല ഹുസൈന്‍ ഇബ്റാഹീം ബാഖിര്‍ മുഹമ്മദ് ബാഖിര്‍, അഞ്ചാം മണ്ഡലത്തില്‍നിന്ന് അല്‍ സൈഫി മുബാറക് അല്‍ സൈഫി അല്‍ അജ്മി, സാലിം നംലാന്‍ മുദ്ഗിം മര്‍സൂഖ് അല്‍ ആസിമി, മുബാറക് അബ്ദുല്ല ഫുഹാദ് മുബാറക് അല്‍ അജ്മി എന്നിവരാണ് വ്യാഴാഴ്ച പത്രിക സമര്‍പ്പിച്ചവരില്‍ പ്രമുഖര്‍. നവംബര്‍ 26ന് നടക്കുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം ഈമാസം 19ന് ബുധനാഴ്ചയാണ് ആരംഭിച്ചത്.
ബഹിഷ്കരണം അവസാനിപ്പിച്ച് പ്രതിപക്ഷ കക്ഷികള്‍കൂടി മത്സരിക്കാന്‍ തീരുമാനിച്ചതോടെ ഇതുവരെ ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ എണ്ണം 412 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞദിവസം പത്രിക പിന്‍വലിച്ച ഒരു സ്ഥാനാര്‍ഥിയെ കൂട്ടാതെയുള്ള കണക്കാണിത്.
അതിനിടെ, നിയമം ലംഘിച്ച് സമാന്തര- ശാഖാ തെരഞ്ഞെടുപ്പുകള്‍ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അഞ്ച് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. കാപിറ്റല്‍, അഹ്മദി എന്നീ ഗവര്‍ണറേറ്റുകളില്‍നിന്നാണ് തെരഞ്ഞെടുപ്പ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ആളുകളെ കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരത്തെി ഗോത്ര തെരഞ്ഞെടുപ്പിലേര്‍പ്പെട്ടവരെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.