കുവൈത്ത് സിറ്റി: വിദേശി സ്കൂളുകള്‍ക്ക് പിന്നാലെ സ്വദേശി സ്കൂളുകളും വേനലവധിക്കുശേഷം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചതോടെ രാജ്യത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി. വിദേശി സ്കൂളുകള്‍ ഈമാസം തുടക്കത്തില്‍തന്നെ പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. സ്കൂള്‍ സമയവും മിക്ക ഓഫിസുകളുടെയും പ്രവര്‍ത്തന സമയവും ഒരുപോലെയായതിനാല്‍ രാവിലെ രാജ്യത്തെ പ്രധാന റോഡുകളിലെല്ലാം അഴിയാത്ത ഗതാഗതക്കുരുക്കാണ് രൂപപ്പെടുന്നത്. സ്കൂള്‍, ഓഫീസ് പ്രവര്‍ത്തന സമയം അവസാനിക്കുന്ന ഉച്ചക്കുശേഷവും ഇതുതന്നെയാണ് അവസ്ഥ. ഞായറാഴ്ച ഉച്ചക്ക് അബ്ബാസിയ സിഗ്നല്‍ ഭാഗത്ത് വന്‍ കുരുക്കാണ് അനുഭവപ്പെട്ടത്. രാജ്യത്തിന്‍െറ മറ്റു ഭാഗങ്ങളിലും സമാനമായിരുന്നു സ്ഥിതിയെന്നാണ് റിപ്പോര്‍ട്ട്. ഒമ്പതുദിവസത്തെ അവധി കഴിഞ്ഞ് സര്‍ക്കാര്‍ ഓഫിസുകളും ഞായറാഴ്ച മുതല്‍ സജീവമായത് തിരക്ക് വര്‍ധിപ്പിച്ചു.
പെരുന്നാള്‍ അവധിക്കായി ഈമാസം എട്ടിന് ബുധനാഴ്ചയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിരുന്നത്. സ്കൂളുകളുടെ പ്രവൃത്തി സമയം മാറ്റണമെന്ന നിര്‍ദേശം ഇതുവരെ പ്രാബല്യത്തിലായിട്ടില്ല. അതിനിടെ, സ്കൂള്‍ വിദ്യാര്‍ഥികള്‍ നില്‍ക്കുന്ന സ്റ്റോപ്പുകളില്‍ ബസുകള്‍ നിര്‍ത്താതെ പോവുന്നതും ഞായറാഴ്ച ഉച്ചയിലെ കാഴ്ചയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് കുവൈത്തില്‍ പൊതുഗതാഗതം സൗജന്യമാണ്. ഇത്തരം സ്റ്റോപ്പുകളില്‍ കാത്തുനിന്ന മറ്റുയാത്രക്കാരും പ്രയാസപ്പെട്ടു. സ്റ്റോപ്പുകളില്‍നിര്‍ത്താത്ത ബസുകള്‍ കുരുക്കില്‍ പെടുമ്പോള്‍ പിന്നാലെയോടി കയറിപ്പറ്റാന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു. ഗതാഗതത്തിരക്ക് നേരിടാന്‍ ട്രാഫിക് വകുപ്പ് പ്രത്യേകം ഒരുക്കങ്ങള്‍ നടത്തിയിയിരുന്നു. സ്കൂള്‍ തുടങ്ങുകയും വിടുകയും ചെയ്യുന്ന സമയങ്ങളില്‍ ട്രാഫിക് നിയന്ത്രിക്കാന്‍ പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിരുന്നു. ചിലയിടങ്ങളില്‍ ഇത് ഫലപ്രദമായിരുന്നെങ്കിലും പൊതുവില്‍ നിയന്ത്രണാതീതമായിരുന്നു കാര്യങ്ങള്‍.
ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ വിദ്യാലയങ്ങളുടെ പ്രവൃത്തിസമയം മാറ്റണമെന്ന നിര്‍ദേശം നേരത്തേ ഉയര്‍ന്നിരുന്നു. രാവിലെ 7.30ന് ആരംഭിക്കുന്ന സ്കൂള്‍ പ്രവൃത്തി സമയം 6.45 ആക്കുകയും കോളജുകളുടേതു ഒമ്പതുമണി മുതലാക്കുകയും ചെയ്യണമെന്നാണ് നിര്‍ദേശം. സ്കൂള്‍, കോളജ്, ഓഫിസ് എന്നിവ ഈ സമയത്ത് ആരംഭിക്കുന്നതിലൂടെ തിരക്ക് കുറക്കാന്‍ കഴിയുമെന്നാണ് നിര്‍ദേശം മുന്നോട്ടു വെച്ചവര്‍ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.