കുവൈത്ത് സിറ്റി: സ്വദേശികൾക്ക് പ്രതിമാസം 75 ലിറ്റർ പെേട്രാൾ സൗജന്യമായി നൽകാനുള്ള തീരുമാനം തൽക്കാലത്തേക്ക് മരവിപ്പിച്ചതായി വെളിപ്പെടുത്തൽ. ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് എണ്ണ വില കൂട്ടിയതിന് പകരമായി സ്വദേശികൾക്ക് പ്രതിമാസം 75 ലിറ്റർ പെേട്രാൾ സൗജന്യമായി നൽകാൻ മുൻ സർക്കാർ അവസാന കാലത്ത് തീരുമാനിച്ചതാണ്. പെേട്രാൾ വില വർധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക എതിർപ്പ് ഉണ്ടായതോടെയാണ് സർക്കാർ സൗജന്യ പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ, സൗജന്യ പെേട്രാൾ വിതരണം കൊണ്ടായില്ലെന്നും വില വർധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കുകയാണ് വേണ്ടതെന്നും ആവശ്യം ഉയർന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പാർലമെൻറിൽ കരട് പ്രമേയവും സമർപ്പിക്കുകയുണ്ടായി. ഇതിൽ തീരുമാനം ഉണ്ടാകുന്നതുവരേക്ക് 75 ലിറ്റർ സൗജന്യമായി നൽകാനുള്ള പദ്ധതി മരവിപ്പിക്കുകയാണെന്നാണ് വെളിപ്പെടുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.