മലർവാടി ബാലോത്സവം ഏപ്രിൽ 28ന് 

കുവൈത്ത്: ‘ഒരുമിക്കാം ഒത്തുകളിക്കാം’ എന്ന തലക്കെട്ടിൽ മലർവാടി ബാലോത്സവത്തിന് ഇസ്ലാമിക് വിമൻസ് അസോസിയേഷൻ നേതൃത്വം നൽകും. ഏപ്രിൽ 28ന് അബ്ബാസിയ പാകിസ്താൻ സ്കൂളിൽ ഉച്ചക്ക് രണ്ടുമുതൽ രാത്രി ഒമ്പതു വരെയാണ് പരിപാടി. ബാലോത്സവത്തിൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ പദപ്രശ്നം, ഒറിഗാമി, മെമ്മറി ടെസ്റ്റ്, വാൽ വരക്കൽ, ഉന്നം നോക്കൽ, ടങ്ക് ട്വിസ്റ്റർ, നിമിഷപ്രസംഗം, വേഡ് ഗെയിം, ചിത്രരചന, കളറിങ്, തിരിച്ചറിയൽ, കടങ്കഥ തുടങ്ങിയ വൈവിധ്യമാർന്ന മത്സരങ്ങളും ഒപ്പന, സംഗീത ശിൽപം, ടാബ്ലോ, സ്കിറ്റ്, വെൽക്കം സോങ്, കോൽക്കളി, ഖവാലി, കിച്ചൺ ഓർക്കസ്ട്ര തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കും. 
ബാലോത്സവത്തി​െൻറ വിജയകരമായ നടത്തിപ്പിന് വിപുലമായ കമ്മിറ്റിക്ക് രൂപം നൽകി. ജനറൽ കൺവീനറായി മറിയം മൊയ്തുവിനെയും അസിസ്റ്റൻറ് കൺവീനറായി സുമയ്യ നിയാസിനെയും ചുമതലപ്പെടുത്തി. നിഷ അഷ്റഫ്, ഷമീറ ഖലീൽ (കലാപരിപാടികൾ), സമിയ ഫൈസൽ, സബീന റസാഖ് (മത്സരങ്ങൾ), വർദ അൻവർ (പ്രചാരണം), നിഷ അഷ്റഫ് (സാമ്പത്തികം), മുബീന ഫിറോസ് (സപ്ലിമ​െൻറ്) എന്നിവരാണ് വിവിധ വകുപ്പുകളുടെ കൺവീനർമാർ. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന ആലോചനായോഗത്തിൽ ഐവ  പ്രസിഡൻറ് മെഹ്ബൂബ അനീസ് അധ്യക്ഷത വഹിച്ചു. കെ.ഐ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരി, ജനറൽ സെക്രട്ടറി പി.ടി. ശരീഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും ഏരിയ, യൂനിറ്റ് പ്രതിനിധികളും പങ്കെടുത്തു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.