കുവൈത്ത് സിറ്റി: എയർ ആംബുലൻസ് പദ്ധതിയുടെ കരാർ പുതുക്കാൻ 22 ലക്ഷം ദീനാർ വകയിരുത്തിയതിന് സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡർ അംഗീകാരം നൽകി. സെപ്റ്റംബർ ആറു മുതൽ ആറുമാസത്തേക്കാണ് കരാർ പുതുക്കുന്നത്.
കരാർ ഒാഡിറ്റ് ബ്യൂറോയുടെ അന്തിമ അനുമതിക്ക് സമർപ്പിച്ചു. ആരോഗ്യ മന്ത്രാലയത്തിെൻറ കീഴിലുള്ള ഹെലികോപ്ടർ ആംബുലൻസുകൾ നിരവധി പേരുടെ ജീവൻ രക്ഷിക്കുന്നതിന് ഇതിനകം സഹായകമായിട്ടുണ്ട്. ആരോഗ്യരംഗത്ത് രാജ്യത്തിെൻറ ശ്രദ്ധേയമായ ചുവടുവെപ്പാണ് സബാഹ് മെഡിക്കൽ ഏരിയയിലെ എയർ ആംബുലൻസ് കേന്ദ്രം. അടിയന്തര സാഹചര്യത്തിൽ ഇവിടെനിന്ന് ഹെലികോപ്ടറുകൾ പറന്നെത്തി അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിക്കും. അതിസുരക്ഷാ സംവിധാനങ്ങളും ആധുനിക സൗകര്യങ്ങളുമുള്ളതാണ് ഹെലികോപ്ടർ ആംബുലൻസുകൾ.
അടിയന്തര സാഹചര്യങ്ങളിലും അത്യാഹിതങ്ങൾ ഉണ്ടാവുേമ്പാഴും ഇടപെടേണ്ടത് സംബന്ധിച്ച് ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. എയർ ആംബുലൻസ് കേന്ദ്രങ്ങളിൽ ചെറുവിമാനങ്ങളെ കൂടി ഉൾക്കൊള്ളിക്കുന്ന വിധത്തിൽ വിപുലീകരിക്കുന്നതിെൻറ സാധ്യതകൾ മന്ത്രാലയം പഠിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.