കുവൈത്ത് സിറ്റി: വൈദ്യുതി മന്ത്രാലയം സാൽമിയയിൽ 30,000 സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചു. ഇൗ ഭാഗത്ത് ആവശ്യമുള്ളതിെൻറ പകുതി വരുമിത്. പ്രതിദിനം 10,000 മീറ്റർ മാറ്റി സ്ഥാപിക്കുന്നുണ്ട്. സ്മാർട്ട് മീറ്ററുകൾ വന്നതിന് ശേഷം വൈദ്യുതി ബിൽ കുടിശ്ശിക തിരിച്ചുപിടിക്കുന്നതിന് വേഗം കൂട്ടാൻ കഴിഞ്ഞു. വൈദ്യുതി മന്ത്രാലയം നടപ്പാക്കുന്ന സ്മാർട്ട് മീറ്റർ പദ്ധതിയുടെ ഭാഗമായി മീറ്റർ മാറ്റി സ്ഥാപിക്കുന്നത് പുരോഗമിക്കുന്നു. ഒക്ടോബർ എട്ടിനാണ് ജല വൈദ്യുതി മന്ത്രി ഡോ. മിഷാൻ അൽ ഉതൈബി ഉദ്ഘാടനം ചെയ്തത്. വാണിജ്യ, നിക്ഷേപ മേഖലയിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. അടുത്ത ഘട്ടത്തിൽ ഹവല്ലി, ഫർവാനിയ എന്നിവിടങ്ങളിലെ വാണിജ്യ, നിക്ഷേപ മേഖലകളിലേക്കാണ് സ്മാർട്ട് മീറ്റർ പദ്ധതി വ്യാപിപ്പിക്കുക. വാണിജ്യ, നിക്ഷേപ മേഖലകൾ കഴിഞ്ഞാൽ റെസിഡൻഷ്യൽ മേഖലയിൽ പദ്ധതി നടപ്പാക്കും.
അത്യാധുനിക ഡിജിറ്റൽ സംവിധാനത്തിലേക്ക് ജല, വൈദ്യുതി മന്ത്രാലയം മാറുകയാണ്. സ്മാർട്ട് മീറ്ററുകളിലൂടെ ഉപഭോക്താക്കൾക്ക് ഏതു സമയത്തും അതുവരെയുള്ള ഉപഭോഗം നിരീക്ഷിക്കാൻ കഴിയും. ഒാൺലൈനായി ബിൽ അടക്കാനും സംവിധാനമുണ്ടാകും. ബിൽ മുൻകൂട്ടി അടക്കാനും കഴിയും. മീറ്റർ തകരാറിലാണെങ്കിൽ മന്ത്രാലയ ആസ്ഥാനത്ത് ഉടൻ സൂചന ലഭിക്കും. ഇതുവഴി കേടായ മീറ്ററുകൾ വൈകാതെ നന്നാക്കാൻ കഴിയും. വെള്ളത്തിെൻറയും വൈദ്യുതിയുടെയും ഉപഭോഗം കുറക്കാനുള്ള ശ്രമത്തിെൻറകൂടി ഭാഗമാണ് സ്മാർട്ട് മീറ്ററുകളിലേക്ക് മാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.