കുവൈത്ത് സിറ്റി: രാജ്യത്ത് പണമിടപാടുകൾക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ആഭരണങ്ങൾ, വാച്ചുകൾ എന്നിവയുടെ വ്യാപാരത്തിൽ പണമിടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇവയുടെ പേയ് മെന്റുകൾ ഇനി ബാങ്ക് കാര്‍ഡുകള്‍ വഴിയോ ഇലക്ട്രോണിക് ഇടപാടുകളായോ മാത്രമായി പരിമിതപ്പെടുത്തും.
സാമ്പത്തിക സുതാര്യത വർധിപ്പിക്കൽ, കള്ളപ്പണം വെളുപ്പിക്കലിനെ ചെറുക്കൽ എന്നിവയുടെ ഭാഗമായാണ് നടപടി. നേരിട്ടുള്ള പണമിടപാടുകൾ ഒഴിവാക്കുന്നതിലൂടെ ഫണ്ടുകളുടെ ഒഴുക്ക് കണ്ടെത്താനും സോഴ്സുകൾ പരിശോധിക്കാനും അധികാരികൾക്ക് കഴിയും.
പണം കൈമാറ്റം കുറച്ച് ദൈനംദിന സാമ്പത്തിക ഇടപാടുകൾക്ക് ഡിജിറ്റൽ മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കലും ഇതുവഴി ലക്ഷ്യമിടുന്നു. നേരത്തെ വാഹന കൈമാറ്റങ്ങൾക്ക് നേരിട്ടുള്ള പണമിടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.