കുവൈത്ത് സിറ്റി: ഡിസംബർ ഒന്നിന് കുവൈത്തിൽ നടക്കുന്ന 45ാമത് ജി.സി.സി ഉച്ചകോടിയുടെ മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയം സമഗ്രമായ പ്രചാരണ കാമ്പയിൻ ആരംഭിച്ചു. എസ്.എം.എസ് ടെക്സ്റ്റ് സന്ദേശങ്ങൾ, ബിൽ ബോർഡുകൾ, മറ്റ് വിവിധ മാധ്യമങ്ങൾ എന്നിവയിൽ പ്രചാരണ പരസ്യങ്ങൾ ആരംഭിച്ചിട്ടുണ്ട്.
പ്രധാന റോഡുകൾ, ഹൈവേകൾ, എയർപോർട്ട്, മാളുകൾ എന്നിവയെ കേന്ദ്രീകരിച്ചാണ് പ്രചാരണമെന്ന് മന്ത്രാലയ അസിസ്റ്റൻറ് അണ്ടർസെക്രട്ടറി സാദ് അൽ അസ്മി അറിയിച്ചു. സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, സിവിൽ സൊസൈറ്റി സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ.
അതിനിടെ, ജി.സി.സി ഉച്ചകോടിയിലേക്ക് യു.എ.ഇ പ്രസിഡന്റിനുള്ള ക്ഷണവുമായി വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹിയ യു.എ.ഇയിലെത്തി. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ പേരിലുള്ള ക്ഷണകത്ത് അബ്ദുല്ല അൽ യഹിയ യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് കൈമാറും. മറ്റു രാഷ്ട്രതലവൻമാരെയും സമാനമായി ഉച്ചകോടിയിലേക്ക് ക്ഷണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.