‘ഗ​ൾ​ഫ് മാ​ധ്യ​മം’ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം ‘ഇ​ള​നീ​രി​’ൽ സി​താ​ര ഗാ​ന​മാ​ല​പി​ക്കു​ന്നു

ന​ന്ദി, ‘ഇ​ള​നീ​ർ’ മ​ധു​ര​ത്തി​ന്...

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സ ഭൂ​മി​ക​യി​ൽ മ​ല​യാ​ളി​ക​ളു​ടെ കൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ‘ഗ​ൾ​ഫ് മാ​ധ്യ​മം’ പ്ര​വാ​സി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക പ​രി​പാ​ടി​ക്ക് ന​ന്ദി പ​റ​ഞ്ഞ് കു​വൈ​ത്ത്.

‘ഗ​ൾ​ഫ് മാ​ധ്യ​മം’ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച ഹ​വ​ല്ലി അ​മേ​രി​ക്ക​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ന്ന ശി​ഫ അ​ൽ ജ​സീ​റ ഗ്രൂ​പ് ​പ്ര​സ​ന്റ​സ് മാം​ഗോ ഹൈ​പ്പ​ർ ‘ഇ​ള​നീ​ർ’ ആ​ഘോ​ഷം കു​വൈ​ത്ത് പ്ര​വാ​സി​സ​മൂ​ഹം ഇ​തു​വ​രെ കാ​ണാ​ത്ത വേ​റി​ട്ട സാം​സ്കാ​രി​ക സ​ന്ധ്യ​യാ​യി. ആ​ഘോ​ഷ​ത്തി​ലേ​ക്ക് ഒ​ഴു​കി​യ എ​ത്തി​യ ജ​നം കാ​ൽ​നൂ​റ്റാ​ണ്ടാ​യി ‘ഗ​ൾ​ഫ് മാ​ധ്യ​മ​’ത്തി​​ന് ന​ൽ​കു​ന്ന പി​ന്തു​ണ​യു​ടെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​യി.

കേ​ര​ള​ത്തി​ന്റെ വ​ർ​ത്ത​മാ​ന​വും ച​രി​ത്ര​വും സൂ​ക്ഷ്​മ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ട്ട ‘എ​ന്റെ സ്വ​ന്തം കേ​ര​ളം പ​റ​യു​ന്ന​തും പ​റ​യേ​ണ്ട​തും’ സം​വാ​ദ സ​ദ​സ്സ് മ​ല​യാ​ളി​യു​ടെ സം​വാ​ദ സം​സ്കാ​ര​ത്തി​ലെ ഗു​ണാ​ത്മ​ക​വും പ്ര​തി​ലോ​മ​ക​ര​വു​മാ​യ വ​ശ​ങ്ങ​ളെക്കുറി​ച്ച ച​ർ​ച്ച വേ​ദി​യാ​യി.

മാ​ധ്യ​മം ഗ്രൂ​പ് എ​ഡി​റ്റ​ർ ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ, ന​ട​നും​സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ മ​ധു​പാ​ൽ, സാ​മൂ​ഹി​ക ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കെ.​കെ. ബാ​ബു​രാ​ജ്, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ നി​ഷാ​ദ് റാ​വു​ത്ത​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട പാ​ന​ൽ മ​ല​യാ​ളി​യു​ടെ ഇ​ന്നും ഇ​ന്ന​ലെ​ക​ളും സൂ​ക്ഷ്മമായി വി​ല​യി​രു​ത്ത​ൽ ന​ട​ത്തി.

മ​ല​യാ​ള​ത്തി​ലെ നി​ത്യ​ഹ​രി​ത ഗാ​ന​ങ്ങ​ളു​മാ​യി പി​ന്ന​ണി ഗാ​യി​ക സി​താ​ര​യും മി​​ഥു​​ൻ ജ​​യ​​രാ​​ജും ബ​​ൽ​​രാ​മും സ​ദ​സ്സി​നെ കൈ​യി​ലെ​ടു​ത്തു. മ​ല​യാ​ളി മൂ​ളി​ന​ട​ക്കു​ന്ന പാ​ട്ടു​ക​ൾ ആ​സ്വാ​ദക​രു​ടെ ഉ​ള്ളി​ലും പാ​ട്ടി​ന്റെ ‘ഇ​ള​നീ​ർ’ മ​ധു​രം നി​റ​ച്ചു. സ​ദ​സ്സും ഗാ​യ​ക​രോ​ടൊ​പ്പം അ​വ ഏ​റ്റുമൂ​ളി.

മ​ല​യാ​ള​ത്തി​ലെ മ​ഹാ​പ്ര​തി​ഭ​ക​ളാ​യ ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റും ദ​ക്ഷി​ണാ​മൂ​ർ​ത്തി സ്വാ​മി​യും എം.​എ​സ്. ബാ​ബു​രാ​ജും ജോ​ൺ​സ​ൺ മാ​സ്റ്റ​റും എം.​ജി. രാ​ധാ​കൃ​ഷ്ണ​നും ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​റും ഈ​ണ​മി​ട്ട ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ ‘ഇ​ള​നീ​ർ’ സ​മ്മാ​നി​ച്ച അ​വി​സ്മ​ര​ണീ​യ ഓ​ർ​മ​ക​ളു​മാ​യാ​ണ് കു​വൈ​ത്തി​ലെ പ്ര​വാ​സി സ​മൂ​ഹം മ​ട​ങ്ങി​യ​ത്.

Tags:    
News Summary - gulf madhyamam-silver jubilee-ilaneer event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.