കു​വൈ​ത്ത് സ​ഹാ​യ​വു​മാ​യി പു​റ​പ്പെ​ടു​ന്ന വി​മാ​നം

30ാമ​ത്തെ സ​ഹാ​യ​വി​മാ​നം അ​യ​ച്ചു; ഗ​സ്സ​ക്ക് ശീ​ത​കാ​ല സ​ഹാ​യ​ങ്ങ​ളു​മാ​യി കു​വൈ​ത്ത്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് റി​ലീ​ഫ് എ​യ​ർ ബ്രി​ഡ്ജി​ന്റെ ഭാ​ഗ​മാ​യി 30ാമ​ത്തെ സ​ഹാ​യ​വി​മാ​നം ചൊ​വ്വാ​ഴ്ച ഈ​ജി​പ്ഷ്യ​ൻ ന​ഗ​ര​മാ​യ അ​ൽ അ​രി​ഷി​ൽ എ​ത്തി.

ഗ​സ്സ നി​വാ​സി​ക​ൾ​ക്കു​ള്ള 10 ട​ൺ ശീ​ത​കാ​ല അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​മാ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ശീ​ത​കാ​ല ആ​രം​ഭ​ത്തി​ൽ ഗ​സ്സ​ക്കാ​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ആ​വ​ശ്യ​മാ​യ ടെ​ന്റു​ക​ൾ, പു​ത​പ്പ്, ശീ​ത​കാ​ല​വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഫ​ല​സ്തീ​നി​യ​ൻ റെ​ഡ് ക്ര​സ​ന്റി​ന്റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം ചൊ​വ്വാ​ഴ്ച അ​യ​ച്ച​തെ​ന്ന് അ​ൽ​സ​ലാം സൊ​സൈ​റ്റി ജ​ന​റ​ൽ ഡ​യ​റ​ക്ട​റും ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​സ്‍ലാ​മി​ക് ചാ​രി​റ്റ​ബ്ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐ.​ഐ.​സി.​ഒ) ബോ​ർ​ഡ് അം​ഗ​വു​മാ​യ ഡോ. ​ന​ബീ​ൽ അ​ൽ ഔ​ൻ പ​റ​ഞ്ഞു.

കൂ​ടു​ത​ൽ ഭ​ക്ഷ​ണം, മ​രു​ന്ന്, ഈ​ർ​പ്പം പ്ര​തി​രോ​ധി​ക്കു​ന്ന കി​ട​ക്ക​ക​ൾ, ടെ​ന്റു​ക​ൾ, പാ​ർ​പ്പി​ട​വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ കു​വൈ​ത്ത് അ​യ​ക്കും. ഗ​സ്സ​യു​ടെ പു​ന​ർ​നി​ർ​മാ​ണ സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ച് അ​ൽ സ​ലാം സൊ​സൈ​റ്റി​യും ഐ.​ഐ.​സി.​ഒ​യും ഫ​ല​സ്തീ​നി​ലെ ബ​ന്ധ​പ്പെ​ട്ട സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച​ചെ​യ്യു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ൽ സ​ലാം സൊ​സൈ​റ്റി​യി​ൽ 200 ട​ണ്ണി​ല​ധി​കം ദു​രി​താ​ശ്വാ​സ​സാ​മ​ഗ്രി​ക​ൾ ഉ​ണ്ടെ​ന്നും ഇ​വ ഗ​സ്സ​യി​ലേ​ക്ക് അ​യ​ക്കാ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


ഇ​തു​വ​രെ അ​യ​ച്ച​ത് 1310 ട​ൺ സ​ഹാ​യം

കു​വൈ​ത്ത് സി​റ്റി: യു​ദ്ധ​ത്തി​ൽ ത​ക​ർ​ന്ന ഗ​സ്സ​യി​ലേ​ക്ക് കു​വൈ​ത്ത് ഇ​തു​വ​രെ അ​യ​ച്ച​ത് 1310 ട​ൺ മാ​നു​ഷി​ക സ​ഹാ​യം. ഇ​തി​ൽ മു​ഴു​വ​ൻ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ച 40ഓ​ളം ആം​ബു​ല​ൻ​സു​ക​ൾ, ഭ​ക്ഷ​ണം, മ​രു​ന്നു​ക​ൾ, ടെ​ന്റു​ക​ൾ, പു​ത​പ്പ് എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ന്നു. കു​വൈ​ത്ത് അ​യ​ച്ച​തി​ൽ 80 ശ​ത​മാ​ന​ത്തി​ല​ധി​കം സ​ഹാ​യ​വും ഗ​സ്സ​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. കു​വൈ​ത്തി​ൽ​നി​ന്ന് ഈ​ജി​പ്തി​ലെ അ​ൽ അ​രി​ഷ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ക്കു​ന്ന സ​ഹാ​യം ഈ​ജി​പ്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി സ​ഹ​ക​ര​ണ​ത്തി​ലാ​ണ് ഗ​സ്സ​യി​ലെ​ത്തി​ക്കു​ന്ന​ത്. വി​ത​ര​ണ​ത്തി​ന് ഫ​ല​സ്തീ​ൻ റെ​ഡ്ക്ര​സ​ന്റ് സൊ​സൈ​റ്റി​ക​ളു​ടെ സ​ഹ​ക​ര​ണ​വും ഉ​ണ്ട്.

Tags:    
News Summary - 30th relief flight sent; Kuwait with winter aid to Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.