കുവൈത്ത് സിറ്റി: രാജ്യത്ത് വിവിധ ഇടങ്ങളില്‍ നടന്ന പരിശോധയിൽ മയക്കുമരുന്നുമായി 31 പേരെ പിടികൂടി. 18 കേസുകളിലായാണ് ഇത്രയും പേരുടെ അറസ്റ്റ്. പ്രതികളില്‍നിന്ന് 14 കിലോ മയക്കുമരുന്നും 42,000 സൈക്കോട്രോപിക് ഗുളികകളും കണ്ടെടുത്തു. ഷാബു, ഹാഷിഷ്, മരിജുവാന, ഹെറോയിൻ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ലൈസൻസില്ലാത്ത തോക്കുകളും വെടിക്കോപ്പുകളും വസ്തുക്കൾ വിറ്റ പണവും പിടിയിലായവരിൽനിന്ന് പിടികൂടി. വിൽപനക്കും ദുരുപയോഗത്തിനുമായി എത്തിച്ചതാണ് മയക്കുമരുന്നുകളെന്ന് ചോദ്യംചെയ്യലിൽ പ്രതികൾ സമ്മതിച്ചു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും കൂടുതൽ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
ലഹരിക്കെതിരെ ശക്തമായ പോരാട്ടമാണ് കുവൈത്ത് നടത്തുന്നത്. ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. ക്രിമിനൽ സെക്യൂരിറ്റി വിഭാഗവും ആഭ്യന്തര മന്ത്രാലയത്തിലെ എല്ലാ മേഖലകളും ലഹരി ഇടപാടുകാർക്കെതിരെ രംഗത്തുണ്ടെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ വ്യക്തമാക്കി.
സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ മന്ത്രാലയം എല്ലാവരോടും അഭ്യർഥിച്ചു. സംശയാസ്പദമായ സാഹചര്യങ്ങള്‍ ശ്രദ്ധയിൽ പെട്ടാൽ ഉടന്‍ എമർജൻസി നമ്പറായ 112ലോ, ജനറൽ ആന്റി നാർക്കോട്ടിക്സ് (1884141) വിഭാഗെത്തയോ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.