കുവൈത്ത് സിറ്റി: താമസ നിയമലംഘകർക്കെതിരെ ആഭ്യന്തര മന്ത്രാലയം പരിശോധന തുടരുന്നു. അഹമ്മദി ഗവർണറേറ്റിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 48 പ്രവാസികളെ അറസ്റ്റ് ചെയ്തു.
ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് സുരക്ഷ പരിശോധന.
ഇതൊരു കാമ്പയിനായി രാജ്യത്തിന്റെ പലഭാഗങ്ങളിലും നടന്നുവരുകയാണ്. നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
അതിനിടെ, രാജ്യത്ത് ട്രാഫിക് എല്ലാ ഗവർണറേറ്റുകളിലും പ്രതിവാര ട്രാഫിക് കാമ്പയിനുകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. നിയമ ലംഘനങ്ങൾ പടികൂടുന്നതിനൊപ്പം ജനങ്ങളെ ട്രാഫിക് നിയമങ്ങളും, നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും പരിശോധനയുടെ ലക്ഷ്യമാണ്. അപകട മരണം, പരിക്കേൽക്കൽ, വാഹനങ്ങൾക്കുണ്ടാകുന്ന നഷ്ടം എന്നിവ കുറക്കലും ലക്ഷ്യമാണെന്ന് ബ്രിഗേഡിയർ ജനറൽ ഖാലിദ് മഹ്മൂദ് വ്യക്തമാക്കി. പൊലീസുമായി ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വെള്ളിയാഴ്ച അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ പരിശോധനയിൽ മൂന്ന് മണിക്കൂറിനിടെ 600 നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.