514 പേർക്ക്​ കൂടി കോവിഡ്​; 834 പേർക്ക്​ രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 63 ഇന്ത്യക്കാർ ഉൾപ്പെടെ 514 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 35,466 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ശനിയാഴ്​ച 834 പേർ ഉൾപ്പെടെ 25,882 പേർ രോഗമുക്​തി നേടി. നാലുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 289 ആയി. ബാക്കി 9,295 പേരാണ്​ ചികിത്സയിലുള്ളത്​.

ഫർവാനിയ ഗവർണറേറ്റിൽ 191 പേർ, അഹ്​മദി ഗവർണറേറ്റിൽ 115 പേർ, ജഹ്​റ ഗവർണറേറ്റിൽ 100 പേർ, ഹവല്ലി ഗവർണറേറ്റിൽ 74 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 34 പേർ എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ്​ അൽ ശുയൂഖ്​ 29, ഫർവാനിയ 36, അർദിയ 17, സബാഹ്​ അൽ നാസർ 17, സബാഹ്​ അൽ സാലിം 17, അബ്​ദുല്ല അൽ മുബാറക്​ 16 എന്നിങ്ങനെയാണ്​ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​. കുവൈത്തികൾ 281, ഇൗജിപ്​തുകാർ 45, ബംഗ്ലാദേശികൾ 31 എന്നിവർക്കാർക്ക്​ ഇന്ത്യക്കാരെ കൂടാതെ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​.

Tags:    
News Summary - 514 more covid case in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.