527 പേർക്ക്​ കൂടി കോവിഡ്​; 675 പേർക്ക്​ രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 85 ഇന്ത്യക്കാർ ഉൾപ്പെടെ 527 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 36,958 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ചൊവ്വാഴ്​ച 675 പേർ ഉൾപ്പെടെ 28,206 പേർ രോഗമുക്​തി നേടി. അഞ്ചുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 303 ആയി. ബാക്കി 8449 പേരാണ്​ ചികിത്സയിലുള്ളത്​.

ഫർവാനിയ ഗവർണറേറ്റിൽ 131 പേർ, അഹ്​മദി ഗവർണറേറ്റിൽ 168 പേർ, ജഹ്​റ ഗവർണറേറ്റിൽ 101 പേർ, ഹവല്ലി ഗവർണറേറ്റിൽ 89 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 38 പേർ എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ മഹബൂല 29, ഫർവാനിയ 22, ഫഹാഹീൽ 21, സബാഹ്​ അൽ സാലിം 20, മംഗഫ്​ 18, സാൽമിയ 16 എന്നിങ്ങനെയാണ്​ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​. കുവൈത്തികൾ 264,  ഇൗജിപ്​തുകാർ 38, ബംഗ്ലാദേശികൾ 32 എന്നിവർക്കാർക്ക്​ ഇന്ത്യക്കാരെ കൂടാതെ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​.

Tags:    
News Summary - 527 more covid case in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.